അന്താരാഷ്ട്ര ഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി 2005ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ദൈനംദിനജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അറിവായി രൂപപ്പെടുന്നത് എങ്ങനെ യെന്ന് ലളിതമായ ഉദാഹരണങ്ങളുടെ സഹായത്തോടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
അറിവ്, അറിവിന്റെ ലക്ഷ്യം, അത് നേടുന്നതിനുള്ള മാര്‍ഗം, അതിന്റെ ശരി-തെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള ഉപാധികള്‍ എന്നിവയെല്ലാം ഇതിലെ ചര്‍ച്ചാവിഷയമാണ്.
അറിവിന്റെ ആത്യന്തിക ലക്ഷ്യം പ്രവര്‍ത്തനമാണ് എന്ന അടിസ്ഥാന സങ്കല്പത്തില്‍ ഊന്നിയാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. അറിവ് നേടുന്നത്, അത് അറിവിനെപ്പറ്റിയുള്ള അറിവാണെങ്കില്‍ വിശേഷിച്ചും സാമൂഹിക-രാഷ്ട്രീയരംഗങ്ങളില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും വിജയപ്രദമാക്കാനുമാണ്.
കപടശാസ്ത്രവും ശാസ്ത്രനിരാസവും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സമകാലിക സാമൂഹികാവസ്ഥയില്‍ ശാസ്ത്രബോധം ജനങ്ങളുടെ പൊതുബോധമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ അറിവിന്റെ അറിവിനെപ്പറ്റിയുള്ള ഈ പുസ്തകം ഏറെ പ്രയോജനപ്പെ ടുമെന്ന് പ്രതീക്ഷിക്കുന്നു.
രചന-ഡോ എം പി പരമേശ്വരൻ
വില 80 രൂപ

Categories: Updates