
വേണം മറ്റൊരു കേരളം പദയാത്രാസംഗമം ആലുവ ടൌണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനു ഉത്ഘാടനം ചെയ്തു.
മുപ്പതു വര്‍ഷം മുന്‍പ് കേരളത്തില്‍ ജാതി-മതാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുവാനും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുവാനും ആരും ധൈര്യപ്പെടില്ലായിരുന്നുവെന്നും കുബേര്‍കുഞ്ജ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഏറ്റവും വലിയ മാര്‍ക്കറ്റായി അധ:പതിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇന്ന് വന്‍കിട ഹോട്ടലുകളില്‍ ഒരാള്‍ ഭക്ഷത്തിന്റെ ബില്ല് പതിനായിരങ്ങള്‍ നല്‍കുന്ന രീതിയിലേക്കെത്തിയിരിക്കുന്നതും ഇത്തരത്തിലുള്ള യുക്തിയില്ലായ്മയും ചേര്‍ത്തുവായിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.