നദീസംയോജനം സെമിനാര്‍

നദീസംയോജന പദ്ധതിയും കേരളവും : സെമിനാര്‍

നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂര്‍ മേഖലാകമ്മറ്റി സെമിനാര്‍ നടത്തി. 2012 മാര്‍ച്ച് 22 വ്യാഴം 3 മണിക്ക് മാന്നാര്‍ സീനിയര്‍സിറ്റിസണ്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ പരിഷത്ത് മുന്‍ പരിസ്ഥിതി കണ്‍വീനര്‍ അഡ്വ. എം. ഗോപകുമാര്‍ വിഷയമവതരിപ്പിച്ചു. ഡോ. ജോണ്‍മത്തായി, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Womens Day Photos by KSSP

 

മാര്‍ച്ച് 8 - സാര്‍വ്വദേശീയ വനിതാ ദിനം

മാര്‍ച്ച് - 8 സാര്‍വ്വദേശീയ വനിതാദിനം - അവകാശക്കൂട്ടായ്മ വിജയിപ്പിക്കകു

സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ പരിഷത് കേന്ദ്രനിര്‍വ്വാഹക സമിതിയും ജെന്‍ഡര്‍ വിഷയ സമിതിയും തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാനാവുന്ന "വേണം മറ്റൊരു ലിംഗനീതിയുള്ള കേരളം" എന്ന മുദ്രാവാക്യമാണ് ഇത്തവണ വനിതാദിനത്തിന്റെ ഭാഗമായി പരിഷത്ത് മുന്നോട്ടുവെയ്കുന്നത്.

"ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കുക" എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വെയ്കുന്നത്.

വനിതാദിനത്തിന്റെ ഭാഗമായുള്ള ജെന്‍ഡര്‍ വിഷയ സമിതിയുടെ കുറിപ്പ് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു. ഫെബ്രുവരി 16 ന്റെ പരിഷദ്‌വാര്‍ത്തിയിലും ഇതുസംബന്ധമായ അറിയിപ്പുകള്‍ വായിക്കാം.

നദീസംയോജനം സര്‍ക്കാര്‍ അലംഭാവം വെടിയണം

നദീസംയോജന പദ്ധതി സര്‍ക്കാര്‍ അലംഭാവം വെടിയണം.

പമ്പാ - അച്ചന്‍കോവില്‍ - വൈഗാ നദീസംയോജനം യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിനെ പമ്പയുടെ ദാനം എന്നു വിശേഷിപ്പിക്കുന്നത് പ്രദേശത്തിന്റെ നിലനില്‍പ്പ് എത്രമാത്രം ജലപരിസ്ഥിതിയെ ആശ്രയിച്ചു നില്‍ക്കുന്നു എന്നതിന് തെളിവാണ്. കേരളം ജല സമൃദ്ധമാണെന്നോ ജലം മിച്ചമാണെന്നോ ഉള്ള പഴയധാരണ ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ല. കേരളത്തിന്റെ സവിശേഷമായ കാര്‍ഷികരീതിക്കും കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥ്യയ്കും ഒക്കെ കാരണമായിരിക്കുന്നത് ഈ സംസ്ഥാനത്തെ 44 നദികളും അതിലൂടെ ഒഴുകുന്ന വെള്ളവും തന്നെയാണ്.

സൈബര്‍ സ്വാതന്ത്യം സംരക്ഷിക്കണം - പരിഷത്ത്

സൈബര്‍ സ്വാതന്ത്യം സംരക്ഷിക്കണം -
ശാസ്ത്രസാഹിത്യ പരിഷത്ത് 
 
      അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്യ്രത്തെ ഇല്ലാതാക്കുംവിധം  ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെയും സ്വതന്ത്രപ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് എറണാകുളത്തുചേര്‍ന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി. കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.  ഇ മെയിലുകളും ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളും മുതല്‍ സോഷ്യല്‍ മീഡിയ വരെ വിവരസാങ്കേതികവിദ്യ നല്കുന്ന പുതിയ സാധ്യതകള്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കാന്‍ കുത്സിത മാര്‍ഗങ്ങള്‍ തേടുകയാണ്. ഇന്ത്യയിലും ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കുമുള്‍പ്പെടയുള്ള സേവനദാതാക്കളോട് അവയുടെ ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അതിന്റെ ഉദാഹരണമാണ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും  മറ്റു കുറ്റകൃത്യങ്ങളും തടയാന്‍   നിലവിലുള്ള   നിയമങ്ങള്‍തന്നെ പര്യാപ്തമാണെന്നിരിക്കെ ഐ.ടി. മേഖലയ്ക്കുമാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു.

Parishad Vartha

<?php print $node->content['body']['#value']; ?>

Download

<?php print l($node->field_imge[0]['view'], $node->field_file[0]['filepath'], array('html' => TRUE)); ?>

സ്‌കൈ സിറ്റി പദ്ധതി ഉപേക്ഷിക്കുക

സ്‌കൈ സിറ്റി പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോഴിക്കോട്: കായല്‍ പോലുള്ള പൊതു ആവാസ കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന കൊച്ചിയിലെ നിര്‍ദിഷ്ട സ്‌കൈസിറ്റി പദ്ധതി ഒരു രീതിയിലും നീതീകരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ പ്രസ്തുത പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.

ബി.ഒ.ടി. പാത സര്‍ക്കാര്‍ ഏറ്റെടുക്കുക

ബി ഓ ടി പാത സര്‍ക്കാര്‍ ഏറ്റെടുക്കുക

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ സമരം

ഏക ദിന ഉപവാസം

2012   ഫെബ്രുവരി 20 തൃശ്ശൂര്‍, പുതുക്കാട് സെന്ററില്‍

* ബി ഓ ടി വിരുദ്ധ സമരങ്ങളോട് പരിഷത്തിന്റെ ഐക്ക്യദാര്‍ഡ്യം  * ദേശീയ പാത അങ്കമാലി മുതല്‍ മണ്ണുത്തി വരെ സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തില്‍  * ടോള്‍ പിരിവിന്‍റെ പേരില്‍ ജനങ്ങളെ കൊള്ള ചെയ്യുന്നു * അധികാരികള്‍ കേരളത്തിന്റെ പാതകളും പാതയോരങ്ങളും സ്വകാര്യ മൂലധന ശക്തികള്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ  ആഹ്ലാദ തിമിര്‍പ്പില്‍ * നീണ്ട പോരാട്ടങ്ങളിലൂടെ ചരിത്രപരമായി കേരളം നേടിയ നേട്ടതിന്റെയും അഭിമാനത്തിന്റെയും മേല്‍ സ്വകാര്യ മൂലധനം കൈവക്കുന്നു  * സഞ്ചാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന നീക്കത്തെ ചെറുക്കുക, ചെറുത്തു തോല്പ്പിക്കുക

 

 

മെമ്പര്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍

<?php print $node->content['body']['#value']; ?>

Download

<?php print l($node->field_imge[0]['view'], $node->field_file[0]['filepath'], array('html' => TRUE)); ?>

Unit Bharavahikal

<?php print $node->content['body']['#value']; ?>

Download

<?php print l($node->field_imge[0]['view'], $node->field_file[0]['filepath'], array('html' => TRUE)); ?>

Syndicate content