അനധികൃത ഔഷധ പരീക്ഷണം: സമഗ്ര അന്വേഷണം നടത്തണം.

യാതൊരു അംഗീകൃത മാനദണ്ഡങ്ങളും പാലിക്കാതെ കേരളത്തില്‍ നടക്കുന്ന ഔഷധപരീക്ഷണങ്ങളെ സംബന്ധിച്ച് വിവരം പുറത്തുവന്നിരിക്കുകയാണ്. നേരത്തെ മറ്റ് ചില പ്രമുഖ ആശുപത്രിയില്‍ നടന്നുവന്നിരുന്ന ഔഷധപരീക്ഷണങ്ങളെ സംബന്ധിച്ചും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന അനധികൃത ഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്ത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു വരികയാണ്. ആദിവാസികളിലും ദളിതരിലും യാതൊരു മാനദണ്ഡങ്ങ:ളും പാലിക്കാതെ ഔഷധങ്ങളും ഗര്‍ഭപാത്ര കാന്‍സറിനുള്ള വാക്സീനുകളും പരീക്ഷിച്ചുവരുന്നതായി ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു

പരിസ്ഥിതിയുടെ ശാസ്ത്രവും രാഷ്ട്രീയവും

പരിസ്ഥിതിയുടെ ശാസ്ത്രവും രാഷ്ട്രീയവും   - ഡോ. ആര്‍.വി.ജി. മേനോന്‍

 


പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള ജീവിതം മാത്രമേ സുസ്ഥിരമാവൂ; അതായിരിക്കണം നമ്മുടെ ലക്ഷ്യവും. പക്ഷേ  അത് ഏതറ്റം വരെ സാധ്യമാണ്പ്രകൃതിനിയമങ്ങള്‍ അലംഘനീയമാണ്, സംശയമില്ല. എങ്കിലും അവ നമുക്ക്  പലപ്പോഴും ലംഘിക്കേണ്ടി വരും, ലംഘിച്ചിട്ടുമുണ്ട്. ഒരര്‍ഥത്തില്‍ കാര്ഷികസംസ്കൃതി രൂപം കൊള്ളുന്നത്‌ തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതി നിഷേധത്തിലൂടെയാണ്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പും വില്ലും കണ്ടുപിടിച്ചതോടെ അധൃഷ്യനായ ഒരു വേട്ടക്കാരനായി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചുനില്‍ക്കാനാവുമായിരുന്നില്ല.

അതിന്റെ ഫലമായി അവന്റെ വംശം വര്‍ധിച്ചു; അതോടൊപ്പം മനുഷ്യന് ആഹാരമാകാവുന്ന മൃഗങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. ആ കാലത്തുണ്ടായ കാലാവസ്ഥാ മാറ്റവും (അത് അവസാനത്തെ ഹിമയുഗത്തിന്റെ അന്ത്യം കുറിച്ച കാലമായിരുന്നു - ബി സി 8000 .) അതിന് കാരണമായിട്ടുണ്ടാവാം. ഇത് പ്രകൃതിയില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഇരകള്‍ക്ക് ക്ഷാമം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് വേട്ടക്കാരുടെ എണ്ണവും കുറയും; കുറഞ്ഞേ പറ്റൂ. ആഹാരം കുറയുമ്പോള്‍ ശിശുമരണം കൂടും; രോഗം കൂടും; അപ്പോള്‍ ജനസംഖ്യയും കുറയും. വേട്ടക്കാരുടെ എണ്ണം കുറയുമ്പോള്‍ ഇരകളുടെ എണ്ണം കൂടും. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം ക്രമപ്പെടുത്തുക എന്നത് പ്രകൃതിനിയമം ആണ്‌. അതനുസരിച്ച് ഭക്ഷണക്ഷാമം ഉണ്ടായപ്പോള്‍ മനുഷ്യരുടെ എണ്ണവും കുറയെണ്ടതായിരുന്നു. പക്ഷേ നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നത്  കണ്ടു വെറുതെയിരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ മറ്റു ഭക്ഷണവസ്തുക്കള്‍ തേടിപ്പിടിച്ചു. മുന്‍പുതന്നെ പരിചിതമായിരുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്ടുവളര്‍ത്തിയെടുത്ത് അവയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൃഷി ആരംഭിച്ചത്. ആ അര്‍ത്ഥത്തില്‍ വേട്ടക്കാരനായ ആദിമനുഷ്യന്‍ ഇരകളുടെ എണ്ണത്തിനനുസരിച്ച് സ്വയം പരിമിതപ്പെടാതെ ജനസംഖ്യാവര്‍ധനയ്ക്ക് തുടക്കം കുറിച്ചത് ആദ്യത്തെ പ്രകൃതിനിയമ ലംഘനം ആയിരുന്നു എന്ന്‌ പറയാം.

 

കൃഷി തന്നെ വാസ്തവത്തില്‍ പ്രകൃതിവിരുദ്ധമാണ്. പ്രകൃതിയുടെ ഭാഷ ജൈവ വൈവിധ്യത്തിന്റെതാണല്ലോ. കൃഷിയാണെങ്കില്‍ ഏകവിളയില്‍ അധിഷ്ടിതവും. 'വിള'യല്ലാത്തതെല്ലാം 'കള'യാണ് നമുക്ക്. (അതുകൊണ്ടായിരിക്കാം കൃഷി ശാസ്ത്രജ്ഞനായ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആ കാമ്പസിലെ 'ഇക്കൊണോമിക്കലി യൂസ്ഫുള്‍' അല്ലാത്ത മരങ്ങളെല്ലാം വെട്ടിക്കളയാന്‍ ഉത്തരവിട്ടത് !)  പക്ഷേ പ്രകൃതിക്ക് കള എന്നൊരു സങ്കല്പമില്ലല്ലോ. അതില്‍ ഓരോന്നിനും അതാതിന്റെ ധര്‍മം ഉണ്ട്. ഒന്നും മറ്റൊന്നിനു മീതെ അല്ല. അതിന് കടകവിരുദ്ധമാണ് കൃഷിയുടെ തത്വശാസ്ത്രം. അതുപോലെ തന്നെ കൃഷി എക്കാലവും പ്രകൃതിയുടെ സ്വാഭാവികമായ വ്യതിയാനങ്ങളെ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അണ കെട്ടിയുള്ള ജലസേചനത്തിന് മെസോപ്പോട്ടെമിയയോളം പഴക്കമുണ്ട്. അതിനുള്ള വിലയും നാം കൊടുത്തിട്ടുണ്ട്. ആയിരത്താണ്ടുകളായി നദികളിലൂടെ ഒഴുകിവന്ന വെള്ളത്തിലെ ലവണത അവിടങ്ങളിലെ കൃഷിഭൂമികളെ എല്ലാം മരുഭൂമികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. എംഗല്‍സ് പറഞ്ഞ പ്രകൃതിയുടെ തിരിച്ചടി തന്നെ. പക്ഷേ, എന്നുവച്ച് നാം കൃഷി ഉപേക്ഷിക്കാനോ   ജലസേചനം വേണ്ടെന്നുവയ്ക്കാനോ പോകുന്നില്ല. അതിന് പകരം ജലസേചനം മൂലമുള്ള ലവണതാ വര്‍ധന എങ്ങനെ തടയാം എന്ന്‌ അന്വേഷിച്ചു കണ്ടെത്തും. ഉറപ്പാണ്.

 

രണ്ടാം മുണ്ടേരി മാര്‍ച്ച്

നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.
മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വന്‍ ജനമുന്നേറ്റം ആവശ്യമാണ്. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത് - അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ തുടരാനുള്ള നീക്കം പ്രതിരോധിക്കുക

എന്‍ഡോസള്‍ഫാന്‍ ഉപയോഗം
തുടരാനുള്ള നീക്കത്തെ പ്രതിരോധിക്കുക

കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ.

Parishad Vartha July 1- 15

 Click on the image for Downloading the Parishath Vartha - Part 1 and Click Here for Part - 2

Parishad Vartha June 1- 30

Download the Parishad Vartha June 1 - 30, 2012.  Clck the Attachment

പരിഷത്ത് ഉബുണ്ടു പ്രകാശനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തില്‍ ഉബുണ്ടു ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറിന്റെ പതിപ്പ് തയ്യാറാക്കി.

 

പുര പദ്ധതിയുടെ ജനവിരുദ്ധ പ്രയോഗത്തിനെതിരെ കാമ്പിയിന്‍

ഗ്രാമ വികസനത്തിനുള്ള  പുര  പദ്ധതി സ്വകാര്യവത്കരിക്കുന്നതിനെതിരെ പരിഷത്ത് തളിക്കുളം യൂണിറ്റ്

ശ്രീകുമാരസമാജം ഹാളില്‍ ജൂലായ് എട്ടിന് ഉച്ചതിരിഞ്ഞ്് രണ്ടിന്   ലഘുലേഖാ പ്രകാശനവും സെമിനാറും നടത്തുന്നു. വിശദാംശങ്ങള്‍ അറ്റാച്ച്മെന്റില്‍ വായിക്കുക. 

ഐടി ശില്പശാല

ഐടി ശില്പശാല തൃശൂരില്‍  ആരംഭിച്ചു

Dubai Children’s Science Congress Concluded

Grand Finale to Dubai Children’s
Science Congress
23, June, 2012
 
The first Dubai Children’s Science Congress organised by the Dubai Municipality in collaboration with the Friends of KSSP successfully concluded at the club today. 21 School teams of children belonging to the age group 12-17 participated and presented their projects.
The Dubai Children’s Science Congress was organised to imbibe the spirit of science and the culture of collective enquiry to use science for finding solutions to social problems.
All the projects were prepared around the broad theme, “Clean Environment, Clean City –Through Environment Protection and Waste Reduction”. Student teams from 20 schools of Dubai and Sharja came up with innovative projects dealing with various aspects of the environmental issues facing the cities.
 

Syndicate content