മാഡം ക്യൂറി ദിനം : ആലപ്പുഴയില്‍ സ്കൂള്‍തല ക്ലാസ്സുകള്‍
ജൂലൈ - 4, മാഡം ക്യൂറി ദിനം: ആലപ്പുഴയില്‍ സ്കൂള്‍തലക്ലാസ്സുകള്‍ നടക്കും
മാഡം ക്യൂറി ദിനത്തില്‍ ആലപ്പുഴയിലെ മുഴുവന്‍ സ്കൂളുകളിലും കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി. മാഡം ക്യൂറിയുടെ ജീവിതം, സംഭാവന എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് സ്കൂള്‍ അംസംബ്ലിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ തെരഞ്ഞെടു്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം ജൂലൈ 2 ന് ആലപ്പുഴയിലെ പത്ത് വിദ്യാഭ്യാസ ഉപജില്ലകളിലും നടന്നു. ക്ലാസ്സുകള്‍ക്ക് സഹായകമായ സ്ലൈഡ് പ്രസന്റേഷന്‍ അടങ്ങിയ സി.ഡി, കുറിപ്പ് എന്നിവയും പരീശീലനങ്ങളില്‍ വിതരണം ചെയ്തു.
ജില്ലയിലെ 196 സ്കൂളുകളില്‍ നിന്നും രണ്ടുകുട്ടികള്‍ക്ക് വീതം വിവിധ സബ്ജില്ലാകേന്ദ്രങ്ങളില്‍ വെച്ച് പരിശീലനം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, സര്‍വ്വശിക്ഷാ അഭിയാന്‍, യുറീക്ക - ശാസ്ത്രകേരളം മാസിക, സ്കൂള്‍ സയന്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. പരിശീലനത്തില്‍ 185 സ്കൂളുകളില്‍ നിന്നുമായി 382 കുട്ടികളും 50 അദ്ധ്യപകരും പങ്കെടുത്തു.
റജിസാമുവല്‍, പ്രൊഫ. ആര്‍.ആര്‍.സി വര്‍മ്മ, സത്യജ്യോതി, മുരളികാട്ടൂര്‍, എന്‍.സാനു, ജയന്‍ ചമ്പക്കുളം, കെ.ബി അജയകുമാര്‍, വി. സന്തോഷ്, പുരുഷോത്തമ കമ്മത്ത്, പി.ബാലചന്ദ്രന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. വിദ്യാഭ്യാസവിഷയ സമിതി കണ്‍വീനര്‍ എ.ആര്‍ മുഹമ്മദ് അസ്ലം ജില്ലാ പ്രസിഡന്റ് പി. ജയരാജ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
- Categories:
- Districts:
- tags:
- alappuzha's blog
- Login or register to post comments
- Printer-friendly version
- Send to friend



