കെ.ആര്‍. രാജന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു
എറണാകുളം മുന്‍ ജില്ലാകളക്ടറായിരുന്ന ശ്രീ. കെ.ആര്‍. രാജന്റെ നിര്യാണത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അനുശോചനം രേഖപ്പെടുത്തുന്നു. പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ അദ്ദേഹം പരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ്. എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ സമയത്ത് ജില്ലാ കളക്ടറായിരുന്ന അദ്ദേഹത്തിന്റെ സേവനം സാക്ഷരതാ പരിപാടി വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം പ്രഗത്ഭനായ ഒരു ഭരണാധികാരികൂടിയായിരുന്നു. ശ്രീ.കെ.ആര്‍. രാജന്റെ ആകസ്മിക വിയോഗത്തില്‍ കേരള ശാസ്ത്രസാഹിത്യ പിരഷത്ത് അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
കെ.ടി. രാധാകൃഷ്ണന്‍ ടി.പി. ശ്രീശങ്കര്‍
(പ്രസിഡന്റ്) (ജന.സെക്രട്ടറി)
- Categories:
- Districts:
- tags:
- Login or register to post comments
- Printer-friendly version
- Send to friend



