എറണാകുളം ജില്ലാ വാര്‍ഷികം ചെറായിയില്‍
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷികം ചെറായിയില്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരിയില്‍ ചെറായിയില്‍ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂള്‍ ഹാളില്‍ M.K.ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അഡ്വ. സാജന്‍ പുത്തന്‍വീട്ടില്‍, K.P.സുനില്‍, M.K.രാജേന്ദ്രന്‍ എന്നിവര്‍ വിശദീകരണങ്ങള്‍ നല്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ P.K.ചന്ദ്രശേഖരന്‍, P.V.ലൂയിസ്, പുരുഷന്‍ ചെറായി, P.K.മാധവന്‍, N.U.ധര്‍മ്മന്‍, ചിന്നമ്മ ധര്‍മ്മന്‍, വിവേകാനന്ദന്‍ മുനമ്പം, അഡ്വ. P.K.ഉണ്ണിക്കൃഷ്ണന്‍, M.A.ഔസേഫ്, A.A.മുരുകാനന്ദന്‍, രാധിക സതീഷ്, സജിത സന്തോഷ്, M.C.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
സിപ്പി പള്ളിപ്പുറം, M.K.പുരുഷോത്തമന്‍ MLA, അഡ്വ. സൌജത്ത് അബ്ദുള്‍ ജബ്ബാര്‍, വിജയമോഹന്‍, K.R.സുഭാഷ്, M.J.ടോമി എന്നിവര്‍ രക്ഷാധികാരികളായും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്‍മ്മന്‍ (ചെയര്‍മാന്‍), M.K.ദേവരാജന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരേയും വിവിധ സബ്ബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി മയ്യാറ്റില്‍ സത്യന്‍, N.A.സുതന്‍ (വിഭവ സമാഹരണം), അയ്യമ്പിള്ളി ഭാസ്കരന്‍, O.K. കൃഷ്ണകുമാര്‍ (പ്രചാരണം), A.N.ഉണ്ണിക്കൃഷ്ണന്‍, M.C.പവിത്രന്‍ (അനുബന്ധ പരിപാടികള്‍), P.V.ലൂയിസ്, P.P.ജോഷി (ഭക്ഷണം), T.S.ഗിരിജ, N.P.ബിജു (താമസം) എന്നിവരേയും തെരഞ്ഞെടുത്തു.
ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം, കയര്‍, മത്സ്യബന്ധനം എന്നീ മേഖലകളില്‍ പഠനങ്ങളും ക്ലാസ്സുകളും, ജനപ്രതിനിധികള്‍ക്ക് ശില്പശാലകളും അനുബന്ധപരിപാടികളായി നടത്തുന്നതിനും തീരുമാനിച്ചു.
- Categories:
- Districts:
- tags:
- Login or register to post comments
- Printer-friendly version
- Send to friend



