വേണം മറ്റൊരു കേരളം

Environment

Environmental activities ofKSSP

പൊന്നമ്പലമേട്ടില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്





പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്. മാത്രമല്ല ഈ പ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും. അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകും. ഇതിനായി ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വരും. ഇതുണ്ടാക്കാന്‍ പോകുന്ന വനനശീകരണവും പാരിസ്ഥിതിക തകര്‍ച്ചയും വലുതായിരിക്കും.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോ, ആരാധനയോ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയതായി അറിവില്ല. തങ്ങള്‍ അവിടെ എന്തെങ്കിലും ചെയ്യുന്നതായി ബോര്‍ഡ് ഇതുവരെ സമ്മതിച്ചിരുന്നുമില്ല. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുന്നതായാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. ബോര്‍ഡ് നാളിതുവരെ ഇതു നിഷേധിക്കുകയോ അവിടെ ആചാരപരമായ എന്തെങ്കിലും നടക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി പൊന്നമ്പലമേട്ടില്‍ നടന്നിരുന്ന ദിവ്യജ്യോതിസ്സ് പ്രദര്‍ശനം വ്യജനിര്‍മ്മിതിയായിരുന്നുവെന്ന് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്നുള്ള ബഹുജന ചര്‍ച്ചകളില്‍ നിന്ന് വെളിവായിട്ടുണ്ട്. ഇത് ബോര്‍ഡ് സമ്മതിച്ചിട്ടുമുണ്ട്. ഇതോടെ ഇനി വ്യാജമായ ഒരു പ്രവര്‍ത്തനവും പൊന്നമ്പലമേട്ടില്‍ സാദ്ധ്യമല്ലെന്ന് ബോര്‍ഡിന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി അവിടെ ദീപാരാധന നടത്തുവാന്‍ ബോര്‍ഡ് തയ്യാറായിട് വരുന്നത്.

പൊന്നമ്പലമേട്ടിലേക്കുള്ള ഏത് കടന്നുകയറ്റവും നിയമവിരുദ്ധവും അനുവദിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട ദീപാരാധനാ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം വനംവകുപ്പ് ഈ പരിപാടി വിലക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

കെ.ടി രാധാകൃഷ്ണന്‍                        ടി. പി. ശ്രീശങ്കര്‍

(പ്രസിഡന്റ് )                              (ജന. സെക്രട്ടറി)

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

Scientists Meet on Mullapperiyar Issue

Dear All,
"Scientists Meet" on Mullaperiyar issue, organized by KSSP will be held on Dec. 22 nd at Sikshak Sadan, Ernakulam. The following experts have expressed their willingness to attend this meeting. Plz contact gskssp@gmail.com for further details  

"കേരളത്തിന്റെ പരിസ്ഥിതി" സെമിനാര്‍

പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ക്കുന്ന ഇന്നത്തെ വികസന രീതിയില്‍ നിന്നുമാറി, പ്രകൃതി സംന്തുലനത്തിന് പ്രാധാന്യം നല്‍കുന്ന, സ്ഥായിയായ കേരള വികസനരീതികള്‍ക്കായുള്ള അന്വേഷണം - "കേരളത്തിന്റെ പരിസ്ഥിതി" സെമിനാര്‍. "വേണം മറ്റൊരു കേരളം ; സാമൂഹിക വികസന ക്യാമ്പയിന്റെ" ഭാഗമായ പരിസ്ഥിതി സെമിനാര്‍ 2011 ഡിസം. 18 ന് രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഹാളില്‍ നടക്കും.

 

 

 

Mullaperiyar - Dont Create Panic; Take Urgent Steps to Reduce the Water Level.

 

കുട്ടനാട് പാക്കേജ് - സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും
പ്രോസ്പിരിറ്റി കൗണ്‍സില്‍ ചെയര്‍മാനും (കുട്ടനാട് പാക്കേജ്) ആയ
ശ്രീ. ഉമ്മന്‍ ചാണ്ടി അവര്‍കള്‍ക്ക്
സര്‍,
കുട്ടനാട് പാക്കേജ് നടത്തിപ്പിനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള
ആക്ഷേപങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ

കുട്ടനാട് : കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തുക

കുട്ടനാട്ടിലെ കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തിവെയ്കുക.

സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ കുട്ടനാട്ടില്‍  വ്യാപകമായി കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൊണ്ട് ദുരിതത്തിലായ കുട്ടനാടിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പരിസര വിഷയസമിതി അഭിപ്രായപ്പെട്ടു. പരമാവധി സ്ഥലങ്ങളില്‍ പരമ്പരാഗത ചെളിബണ്ടുകള്‍ നിര്‍മ്മിക്കണം എന്ന കമ്മീഷന്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കുട്ടനാട്ടിലുടനീളം കരിങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ച് 2827 കോടി രൂപ മുതല്‍മുടക്കില്‍ ബണ്ടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 155 കിലോമീറ്റര്‍ കായല്‍ ഇതുപ്രകാരം പുതുതായി കയ്യേറപ്പെടുമെന്ന് പരിഷത് നിയേഗിച്ച അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.

യാതൊരുവിധ പാരിസ്ഥിതികാഘാത പഠനവും നടത്താതെയുള്ള അശാസ്ത്രീയമായ, ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്കുമാത്രം ഇടവരുത്തുന്ന കരിങ്കല്‍ ബണ്ടു നിര്‍മ്മാണത്തെപ്പറ്റി

പരിഷത് ആലപ്പുഴ ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പും

ഈ വിഷയം പ്രതിപാദിക്കുന്ന പ്രസന്റേഷനും അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.

DOWNLOAD PRESENTATION-KUTTANADU

 

ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു

പോരാട്ടം അവസാനിക്കുന്നില്ല.... എന്‍ഡോസള്‍ഫാന്റെ, ഉത്പാദനം, വിതരണം, വിപണനം തുടങ്ങിയവ ഇന്ത്യയില്‍ നിരോധിക്കുവാന്‍ ഇന്ത്യന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ സുപ്രീം കോടതി ഈ വിധിന്യായം പുറപ്പെടുവിച്ചത്.

എന്‍ഡോസള്‍ഫാന്‍ സംബന്ധമായി കാസര്‍കോഡ് ജില്ലാകമ്മറ്റി 2001 -ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് അറ്റാച്ച്മെന്റില്‍ നിന്നും വായിക്കൂ...

One More Product From KSSP to conserve energy - Portable Biogas Plant

IRTC, the research wing of KSSP has launched  yet another product , the Portable biogas plant,  that help the proper disposal of waste and conserve energy. The new equipment has many advantages and added features than many other poratable gas plants now availbale in the market. Have a quick look of it in the brochure attached (in Malayalam).

SEMINAR ON SUSTAINABLE FOREST CONSERVATION

KSSP - WORLD ENVIRONMENT DAY SEMINAR ON SUSTAINABLE FOREST CONSERVATION Inaugurated by Dr. CTS Nair at Thrissur

(See the attached report in Malayalam)

കേരളത്തിലെ വനമാനേജ്‌മെന്റ് പുനരാവിഷ്‌കരിക്കണം - സി.ടി.എസ്.നായര്‍

 

BAN ENDOSULFAN CAMPAIGN MATERIAL

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചരണത്തിന് ഉപോയോഗിക്കാവുന്ന ഒരു കുറിപ്പ് ഇവിടെ ചേര്‍ത്തിരിക്കുന്നു....

Download

PHOTO GALLERY

Syndicate content