വേണം മറ്റൊരു കേരളം

Education

ബാലശാസ്ത്ര കോണ്ഗ്രസ് ദുബായിലും

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡസ് ഓഫ് നോളജ് അ

പാഠഭാഗം തിരുത്തലിനെതിരെ പ്രതിഷേധിക്കുക

പാഠഭാഗം തിരുത്തല്‍:
നടപടിക്രമം ലംഘിച്ചതില്‍ പ്രതിഷേധിക്കുക
-ശാസ്ത്രസാഹിത്യ പരിഷത്ത്

പത്താംക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം ഒന്നാമധ്യായത്തില്‍ പൊതു വിദ്യാഭ്യാസവകുപ്പു ഭേദഗതി വരുത്തുകയും പകരം പുതിയ ഭാഗം പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കയാണ്.


പഴയ അധ്യായത്തെക്കുറിച്ച് ചില മതനേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തുകയും അത് പരിശോധിക്കുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. അവരുടെ ശുപാര്‍ശ പ്രകാരമാണിപ്പോഴത്തെ മാറ്റം എന്നു മനസ്സിലാക്കുന്നു.


പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി കേരളത്തില്‍ മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അതു പരിശോധിക്കുവാന്‍ അക്കാദമിക വിദഗ്ധരുടെ കമ്മിറ്റികളെയാണ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്താറുള്ളത്. പ്രസ്തുത കമ്മറ്റികളുടെ നിര്‍ദേശങ്ങള്‍ എസ്. സി. ഇ. ആര്‍. ടിയുടെ പരിഗണനയ്ക്കു ശേഷം വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായുള്ള കരിക്കുലം കമ്മറ്റിയാണ് പരിശോധിച്ച് അവസാന തീരുമാനം കൈക്കൊള്ളാറുള്ളത്.
നിലവിലുള്ള പത്താംതരം പാഠപുസ്തകങ്ങളും കരിക്കുലം കമ്മറ്റി അംഗീകരിച്ചതാണ്. അതില്‍ വരുത്തുന്ന ഏതു മാറ്റവും ഈ കമ്മറ്റിയുടെ അംഗീകാരത്തോടെയായിരിക്കണം. അതാണ് അക്കാദമീയവും ജനാധിപത്യപരവുമായ നടപടിക്രമം. എന്തേ ഈ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല?


ചരിത്രപഠനത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും സമീപന രീതികളും ഉണ്ടാവുക സാധാരണമാണ്. ഈ വ്യത്യസ്തതകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ മതിയായ തെളിവുകളോടെ അവതരിപ്പിക്കുകയാണു ശരിയായ രീതി. അല്ലാതെ ചരിത്രസത്യങ്ങളെ തമസ്‌കരിക്കുകയല്ല വേണ്ടത്.

മുമ്പ് പാഠപുസ്തകങ്ങള്‍ സംബന്ധമായ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ 'ടെക്സ്റ്റ്ബുക്ക് കമ്മീഷന്‍' എന്നൊരാശയം ഡോ. കെ. എന്‍. പണിക്കരുടെ നേതൃത്വത്തിലുള്ള കമ്മറ്റി മുമ്പോട്ടുവച്ചിരുന്നു. വിദഗ്ധരും യോഗ്യതയുള്ളവരും ഉള്‍പ്പെടുന്ന ഇത്തരമൊരു കമ്മീഷന്‍ രൂപീകരിച്ചിട്ടുമുണ്ട്. പരാതികളുണ്ടെങ്കില്‍ ഈ കമ്മീഷന്റെ മുമ്പാകെ കൊണ്ടുവന്ന് പാഠപുസ്തക പരിശോധന നടത്തുകയാണ് വേണ്ടത്. അതിനുപകരം ആരെങ്കിലും ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഏതെങ്കിലും കമ്മിറ്റി പരിശോധിച്ച് അതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കുന്ന രീതി തെറ്റായ കീഴ്‌വഴക്കമാണ്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഈ നടപടിക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുകയും നടപടി തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.

കെ. ടി. രാധാകൃഷ്ണന്‍                                         ടി. പി. ശ്രീശങ്കര്‍
പ്രസിഡണ്ട്                                                     ജനറല്‍സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാനകമ്മറ്റി.

ഏകാധ്യാപക വിദ്യാലയങ്ങള്‍ - കുട്ടികളുടെ പഠനം മുടങ്ങരുത്

സംസ്ഥാനത്തു പ്രവര്ത്തിക്കുന്ന മുന്നൂറോളം ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം അറ്റാച്ച് മെന്റില് വായിക്കുക.

ഗള്‍ഫ് സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിച്ചു

ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്‍.വി.ജി ഉത്ഘാടനം ചെയ്തു

FoKSSP-TEACHERS WORKSHOP

Friends of KSSP is planning to organize a two-day workshop for school teachers on ‘Novel Pedagogical Approaches’ scheduled to be held on 3rd and 4th of August 2011, at the AELI Hills, Keezhmadu Aluva, Ernakulam District, Kerala.

സ്വാശ്രയവിദ്യാഭ്യാസം സെമിനാര്‍ ,സംഘടിപ്പിച്ചു

“സ്വാശ്രയവിദ്യാഭ്യാസം അഴിയാക്കുരുക്കുകൾ” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലൈ2 നു തിരുവനന്തപുരം വൈ എം സി എ ഹാളിനു സെമിനാർ നടന്നത്. ഡോക്ടർ ആർ വി ജി മേനോൻ “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും” എന്ന വിഷയവും ഡോ.എസ് എസ് സന്തോഷ് “സ്വാശ്രയ വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകളും” എന്ന വിഷയവും ഡോ.കെ എൻ ഗണേഷ് “സ്വാശ്രയവിദ്യാഭ്യാസവും അക്കാദമികസമൂഹവും” എന്ന വിഷയവും അവതരിപ്പിച്ചു സംസാരിച്ചു. പരിഷത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ ടി രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. തദവസരത്തിൽ ശ്രീ.സി.പി.നാരായണൻ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി ബിജു,     ഡോ.

Workshop on Education

A workshop on Education to sort out the immediate issues relating to the Education Sector of Kerala and chalk out the KSSP's action plan on it will be held at Kozhikkode KSSP Bhavan (Chalappuram)  on 25th June 2011 from 10 am to 4 pm. The educational subcommittee members from all over the state wiil attend it, besides experts and teachers out side KSSP. Those who are interested to attend it pl contact Sri P V Santhosh, Convener, KSSP State eduction subcommittee in the number 9400641749.

സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കുട്ടനാട്ടില്‍

സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് - 2011
മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രം, കുട്ടനാട്
2011മെയ് 09, 10

യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 2011 മെയ് 09, 10 തീയതികളില്‍ - തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ - ആലപ്പുഴ, കുട്ടനാടുള്ള മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രത്തില്‍ നടക്കും. നെല്‍കൃഷിയുമായി ബന്ധപ്പെട്ടതാണ് ഇത്തവണത്തെ പഠനപ്രവര്‍ത്തനം.
"കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ നെല്ലുത്പാദന രംഗത്ത് വന്നിരിക്കുന്ന മാറ്റങ്ങളാണ്"കുട്ടികള്‍ പഠിച്ചുകൊണ്ടുവരേണ്ടത്. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയുള്ള വിവരശേഖരണത്തിലൂടെയാണ് ഇത് നടത്തേണ്ടത്.
വിശദവിവരങ്ങളും സമയക്രമവും ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന കുറിപ്പില്‍ നിന്നും വായിക്കാം.
 

സ്വാശ്രയ വിദ്യാഭ്യാസം :അഴിയാക്കുരുക്കുകള്‍ - സെമിനാര്‍

സ്വാശ്രയ വിദ്യാഭ്യാസം :അഴിയാക്കുരുക്കുകള്‍ - സെമിനാര്‍  

2011 ജൂലൈ 2, 2.30 pm, വൈ.എം.സി.എ ഹാള്‍, തിരുവനന്തപുരം

 

"സ്വാശ്രയം " എന്നത് നല്ലവാക്കാണെങ്കിലും, വിദ്യാര്‍ത്ഥികളില്‍ നിന്ന് ന്യായമായും അന്യായമായും പിരിച്ചെടുക്കുന്ന പണംകൊണ്ട് സ്ഥാപനം നടത്തുന്ന രീതിയെയാണ് ഇന്ന് സ്വാശ്രയ വിദ്യാഭ്യാസം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

PHOTO GALLERY

Syndicate content