admin's blog

ഗള്‍ഫ് സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിച്ചു

ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്‍.വി.ജി ഉത്ഘാടനം ചെയ്തു

വിദ്യാഭ്യാസ സെമിനാര്‍

വിദ്യാഭ്യാസ സെമിനാര്‍

 

തിരുവനന്തപുരം ജില്ലാ ഐ ടി ശില്പശാല സമാപിച്ചു

തിരുവനന്തപുരം ജില്ലാ തല ഐ ടി ശില്പശാല ഇന്ന് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്നു. ഐ ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ലോകമെങ്ങാടും നടന്നു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കേരളത്തിലും മലയാള ഭാഷയിൽ പ്രത്യേകിച്ചുമുള്ള ഐ ടി രംഗത്തെ സജീവ ഇടപെടലുകളെയും അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ജനകീയ പക്ഷത്തുനിന്നുകോണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനു ആശയ പ്രചരണത്തിനുള്ള പുതിയ മാധ്യമമായി ബ്ലോഗുകളും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കണമെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ഐ ടി സബ് കമ്മറ്റി കൺ‌വീനർ രാജിത്ത് സ്വാഗതവും ജോ.കൺ‌വീനർ അരുൺ കൃതജ്ഞതയും ആശംസിച്ചു.

പരിഷത്ത് ഐടി സബ് കമ്മിറ്റി യോഗം

പരിഷത്തിന്റെ ഐടി സബ്കമ്മിറ്റി യൊഗം തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ ആരംഭിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും.

ഭൂസംരക്ഷണ ജാഥ ഉദ്ഘാടനം ഗാന്ധി പാര്‍ക്കില്‍

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.

ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം ഇന്നു കളത്തറ വിശ്വഭാരതിയില്‍ നടന്നു. ശ്രീ. എ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. വി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.  ശ്രീ. വിനീഷ് കളത്തറ അനുശോചനപ്രമേയം അവതരിപ്പിച്ചു.    മേഖലാ സെക്രട്ടറി ശ്രീ. എസ്. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ. എസ്. ബിജുകുമാര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.  വി. ഹരിലാല്‍ സംഘടനാരേഖ അവതരിപ്പിച്ചു.

ഗലീലീയോ നാടകം വീണ്ടും തിരുവനന്തപുരത്ത്

 

തിരുവനന്തപൂരത്ത് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നാളെ കനകക്കുന്ന് കൊട്ടാരത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗലീലിയോ നാടകം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് ഒരിക്കല്‍ കൂടി നാടകം ആസ്വദിക്കാനുള്ള അവസരം കൈ വന്നിരിക്കയാണ്.

Syndicate content