ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലിയിലേക്ക്

ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലിയിലേക്ക്

49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് 49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേള്‍സ് ഹൈസ്കൂളില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന വാര്‍ഷികം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള 'വേണം മറ്റൊരു കേരളം' ക്യാമ്പയിന്‍ ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള പഠനം, ബദല്‍ പ്രവര്‍ത്തനം, ക്രിയാത്മക ഇടപെടല്‍ എന്നിവ കേരളത്തിലെ 136 മേഖലകളില്‍ നടക്കും. നെല്‍ക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാര്‍ഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനല്‍കി. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാര്‍ഷിക സെമിനാറുകള്‍ നടത്തും. പഞ്ചായത്തുകളില്‍ കാര്‍ഷിക കൂട്ടായ്മകള്‍, വീട്ടുമുറ്റക്ലാസുകള്‍, ബയോഗ്യാസ് പ്ലാന്റ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സി.ബി.എസ്..-കേരള സിലബസുകളെ താരതമ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ എജ്യുക്കേഷണല്‍ റിസര്‍ച്ച് യൂണിറ്റ് തയ്യാറാക്കിയ പഠനഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ഇതിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വ്യാപകമായ രക്ഷാകര്‍തൃ ബോധവത്കരണപരിപാടികള്‍ സമ്മേളനം ആസൂത്രണം ചെയ്തു. കേരള ആരോഗ്യമാതൃക സംരക്ഷിക്കുന്നതിനും ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. മാലിന്യസംസ്‌കരണത്തിന് ബദല്‍ മാതൃകകള്‍ പ്രചരിപ്പിക്കും. മദ്യാസക്തിക്കും ജീവിതശൈലീരോഗങ്ങള്‍ക്കും എതിരായ ബോധവത്കരണം നടത്തും.

സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിസ്ഥിതി ധ്വംസനങ്ങള്‍ക്ക് എതിരായി പഠനവും പ്രതിരോധവും സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടെ വിവരണശേഖരണം നടത്തും. പശ്ചിമഘട്ടം, തീരപ്രദേശം സംരംക്ഷണപ്രവര്‍ത്തനം കുന്നിടിക്കല്‍, വയല്‍ നികത്തല്‍ എന്നിവയ്‌ക്കെതിരായ ക്യാമ്പയിന്‍ എന്നിവ ശക്തമാക്കും. പ്രാദേശികതല പരിസരസേന രൂപീകരിക്കും.

സ്ത്രീസൗഹൃദഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും. കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു; എങ്ങനെ ചിന്തിക്കുന്നു എന്ന പഠനത്തെ അവലംബിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കും.

പരിഷത്തിന്റെ സ്ഥാപകരിലൊരാളും പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം സമ്മേളനത്തില്‍ നടന്നു. ഉത്തരാധുനികതയും കേരള സമൂഹവും എന്ന വിഷയത്തില്‍ ഡോ. എം. വി. നാരായണനാണ് പ്രഭാഷണം നിര്‍വഹിച്ചത്. വിദ്യാഭ്യാസ സിലബസുകളുടെ താരതമ്യപഠനം ഡോ. നൈനാന്‍കോശി പ്രകാശനം ചെയ്തു. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംഘടനാരേഖ അവതരിപ്പിച്ചു. പരിഷത്തിന്റെ പുതിയ ഐ.ടി. സംരംഭമായ 'വിക്കിപരിഷത്ത്' ഡോ. എം.പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍, വിഷയസമിതി കണ്‍വീനര്‍മാരായ പി.വി. സന്തോഷ്, ജോജി കൂട്ടുമ്മേല്‍, എന്‍. ശാന്തകുമാരി, സി.പി. സുരേഷ്ബാബു എന്നിവര്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സി.പി.നാരായണന്‍, വി.കെ. ജയ്‌സോമനാഥന്‍ എന്നിവര്‍ എ..പി.എസ്.എന്‍, ബി.ജി.വി.എസ്. പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

(വിശദമായ പത്രക്കുറിപ്പിന് അറ്റാച്ച്മെന്റ് കാണുക അല്ലെങ്കില്‍ www.wiki.kssp.in കാണുക)

49-ാം വാര്‍ഷിക പ്രമേയങ്ങള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49 -ാം വാര്‍ഷികം താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.
താഴെ കൊടുത്തിട്ടുള്ള പ്രമേയങ്ങളുടെ തലക്കെട്ടില്‍ അമര്‍ത്തിയാല്‍ പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയുടെ പൂര്‍ണ്ണ രൂപം വായിക്കാം. പി.ഡി.എഫ് രൂപം അറ്റാച്ച് മെന്റില്‍ നിന്നും വായിക്കാം.

(ആണവനിലയത്തിനെതിരായ പ്രമേയം ആര്‍.വി.ജി അവതരിപ്പിക്കുന്നു.
കെ.ടി. രാധാകൃഷ്ണന്‍, ടി.പി. ശ്രീശങ്കര്‍ എന്നിവര്‍ സമീപം)

 

New Office Bearers of KSSP

49th Annual Conference of Kerala Sasthra Sahitya Parishath, elected following persons as its office bearers for the next year.
President: K.T. Radhakrishnan

General Secretary: T.K Devarajan

Other office Bearers:

T.K Meera Bahi
Dr. N.K Sasidharan Plillai
(Vice Presidents)
V.V Sreenivasan, P. Radhakrishnan, P.V Vinod
(Secretaries)

 V.G Gopinath (Tresurer)

India’s Environment movement at crossroads: Sunita Narain

Trivandrum 11/05/2012: In the face of a million pollution mutinies taken up by communities all across India, the environment movements and organizations which predate them are finding themselves at crossroads, said Sunita Narain, the renowned environmentalist, social activist and director, Centre for Science and Environment, New Delhi, while inaugurating the 49th State Conference of Kerala Sasthra Sahithya Parishath in Govt.GHSS, Manacaud today. She emphasized the need for an alternative model of growth which, instead of trying to solve the problem and hence always staying behind it – ‘the garbage manager’s environment’ in her own words – try to avoid the problem or at the very least reduces the magnitude of it. Ironically, it is now, when we are more concerned about the environment that our rivers and cities are more polluted than ever. In place of trying to manage the problem of air pollution by cleaning up the atmosphere and realizing that they are fighting a losing battle there, our authorities should reinvent mobility so as to detach the mode of travel from status in the society and lessen the amount of private means of transport. She added that road network in our cities are now designed solely to facilitate private cars ignoring pedestrians and bicycle riders.

49-ാം വാർഷികത്തിലേക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

49 -ാം വാര്‍ഷികത്തിലേക്ക് സ്വാഗതം

 

കേരള ശാസ്തസാഹിത്യ പരിഷത്ത് 49 - ാം വാര്‍ഷികം മെയ് 11 ന് രാവിലെ 10 ന് മണക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണന്‍ ഉത്ഘാടനം ചെയ്യും.

കീടനാശിനിലോബിക്കുവേണ്ടി പഠനഫലങ്ങള്‍ അട്ടിമറിക്കരുത്

2011 ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍, എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ഗവേഷണറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്റെ പ്രമുഖ വ്യക്താവും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന എക്സല്‍ കമ്പനിയുടെ അമരക്കാരനുമായ ഗണേശന്‍ എന്നയാളുമായി ചര്‍ച്ചചെയ്ത്, അയാളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചരിക്കുന്നതായാണ് അറിയുന്നത്. ആസ്വാസ്ഥ്യജനകമായ ഈ വാര്‍ത്ത അക്കാദമിക് സ്വാന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ ദുരപദി‍ഷ്ടമായ ആക്രമണമായേ കാണുവാനാവൂ.

എന്‍ഡോസള്‍ഫാന്‍ ഇരകളുമായോ, പ്രശ്നം വിശദമായി പഠിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്കുപേഷണല്‍ ഹെല്‍ത്തുമായോ, കേരള സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മറ്റിയുമായോ കൂടിയാലോചിക്കണമെന്നല്ല സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. പകരം കീടനാശിനി ലോബിയോട് കൂടിയാലോചിക്കണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇതിനുപിന്നിലുള്ള സ്ഥാപിത – സങ്കുചിത താല്പര്യങ്ങള്‍ക്ക് തെളിവാണ്. അതുമല്ല, മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍തന്നെ ദേശീയ – അന്തര്‍ദ്ദേശീയ വേദികളില്‍ വാദിച്ചതിന്റെ ഫലമായാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.

ഇതിനും മുന്‍പേ, നോഡല്‍ ഓഫീസറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പ്രത്യേകിച്ചൊരു കാരണവും കൂടാതെ ആ സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു.

വിദഗ്ദ്ധ പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്, കീടനാശിനി ലോബിക്കനുകൂലമായി മാറ്റുവാനുള്ള നീക്കത്തെ എല്ലാ ജനവിഭാഗങ്ങളും ശക്തമായി എതിര്‍ത്തു തോല്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

 

മദ്യവിപത്തിനെതിരെ ഉണരണം: വയനാട് വാര്‍ഷികം

 സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗം കേരളത്തെയും പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസികളെയുംവലിയ വിപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് നൂല്‍പുഴ മാതമംഗലത്ത് സമാപിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.

എറണാകുളം ജില്ലാവാര്‍ഷികം

 

നദീ സംയോജന പദ്ധതി - സര്‍ക്കാര്‍ ആവശ്യമായ നിയമ-ഭരണ നടപടികള്‍ സ്വീകരിക്കണം

 നദീ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമ ഭരണതല നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ വാർഷികം സമാപിച്ചു.

 ഏപ്രില്‍ 14, 15 തീയതികളിലായി ആറ്റിങ്ങല്‍ ഠൌണ്‍ യു പി സ്കൂളില്‍ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷികം സമാപിച്ചു.വാര്‍ഷിക സമ്മേളനം  ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍  മുനി. വൈസ് ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.ശിവശങ്കരന്‍ നായര്‍ കണക്കും അവതരിപ്പിച്ചു.

Syndicate content