വേണം മറ്റൊരു കേരളം

Kozhikode

41അനംഗീകൃത സ്കൂളുകള്‍ക്ക് നല്‍കിയ അംഗീകാരം പിന്‍വലിക്കുക.-കോഴിക്കോട് ജില്ല കമ്മറ്റി

41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കിയ
അംഗീകാരം പിന്‍വലിക്കുക.
കോഴിക്കോട് ജില്ല കമ്മറ്റി,കേരള
ശാസ്ത്ര സാഹിത്യ പരിഷത്ത്
2-12-2010

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന
പേരില്‍ പുതുതായി 41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീ
കാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്
കോഴിക്കോട് ടൗണ്‍ഹാളില്‍ ജില്ല വിദ്യാഭ്യാസ വിഷയ
സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടക്കുകയുണ്ടായി.
പരിഷത്ത് ഭവനില്‍ നിന്ന് ആരംഭിച്ച് LIC കോര്‍ണറില്‍ സമാപിച്ച
പ്രകടനത്തിന്ന്ഡോ.എ.അച്ചുതന്‍,സി.സുഗതന്‍,കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍,
ഡോ.ഡി.കെ.ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖല എരഞ്ഞിക്കല്‍ യൂനിറ്റ് സമ്മേളനം 2010

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം 17-11-2010 ന്ന് എരഞ്ഞിക്കല്‍ പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് നടക്കുകയുണ്ടായി.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷികവും വീട്ടുമുറ്റ ആരോഗ്യക്ളാസും ഇത് വരെ ഇല്ലാത്ത പങ്കാളിത്തത്തോടെ 17-11-2010 ന്ന് പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് വെച്ച് നടക്കുകയുണ്ടായി. ഉച്ചക്ക് 2 മണിയോടെ തന്നെ അംഗങ്ങള്‍ വരാന്‍ തുടങ്ങി. കുടുംബസംഗമമായിരുന്നതിനാല്‍ ആരോഗ്യക്ളാസ് തുടങ്ങുന്നതിന്ന് മുമ്പെ തന്നെ തൂക്കം നോക്കാനും, ഉയരം

കോഴിക്കോട് ജില്ല പഠനകേന്ദരത്തിന്റെ ആഭിമുഖ്യത്തില്‍ "ഗണിതം മധുരം" ശില്‍പശാല

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ "ഗണിതം മധുരം ശില്‍പശാല 2010 നവമ്പര്‍ 13 പരിഷത്ത്ഭവന്‍

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ളാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വേണ്ടി "ഗണിതം മധുരം" ശില്പശാല നടന്നു. ജില്ലയിലെ ഗവര്‍മെണ്ട്
ഹൈസ്കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശ്രീ.വാസു മാസറ്ററാണ് ശില്‍പശാല നയിച്ചത്. 2010 എപ്രില്‍ മാസം മുതല്‍ തുടര്‍ച്ചയായി മാസത്തില്‍ രണ്ട് ദിവസം പഠനകേന്ദ്രത്തോടൊപ്പം പഠനവും പരീക്ഷണങ്ങളുമായി ചലിക്കുന്ന 20 ഓളം കൂട്ടുകാര്‍ ആവശ്യപ്പെട്ടത് കൊണ്ട്കൂടിയാണ് ശില്‍പ
ശാല സംഘടിപ്പിച്ചത്.

തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും സെമിനാറും കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും അധികാരവികേന്ദ്രീകരണ സെമിനാറും
2010 നവമ്പര്‍ 11 പരിഷത്ത് ഭവന്‍

കോഴിക്കോട് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍,വടകര, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷമാര്‍ ജില്ല-ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ എന്നിവരെ അനുമോദിക്കുന്നതിന്നായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല കമ്മറ്റി 2010 നവമ്പര്‍
11 ന്ന് രാവിലെ 10 മണിക്ക് പരിഷത്ത് ഭവനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അധികാര വികേന്ദ്രീകരണ സെമിനാറും നടന്നു.

ഉര്‍ജസംരക്ഷണ ശില്‍പശാല കോഴിക്കോട്

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഊര്‍ജ സംരക്ഷണ ശില്പശാല 2010ഒക്ടോബര്‍ 17 ,21 തീയതികളില്‍ നടന്നു.

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും സെമിനാര്‍ കോഴിക്കോട്

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും.
സെമിനാര്‍ കോഴിക്കോട്ട്
26 സപ്തമ്പര്‍ 2010

ഈ വര്‍ഷം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്ന കൊടുവള്ളി മേഖലയില്‍ അനുബന്ധ പരിപാടിയായി വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 2010 സപ്തമ്പര്‍ 26ന്ന്
കൊടുവള്ളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കൊടുവള്ളി MLA, PTA റഹിം ഉദ്ഘാടനം ചെയ്തു. 82 പേര്‍ പങ്കെടുത്ത പിരപാടിയില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ി.കെ.ദേവരാജന്‍,ടി.പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഡോ.ഡി.കെ.ബാബു.അദ്ധ്യക്ഷത വഹിച്ച എ.ബിന്ദു,കെ.ശശീന്ദ്രന്‍,മാനിപുരം ജാഫര്‍,കെ.പവിത്രന്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

ക്യാമ്പസ് ശാസ്ത്രസമിതി കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്ര സമിതികളുടെ രൂപീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്രസമിതികളുടെ രൂപീകരണപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.ഇതിന്നായുള്ള സബ്കമ്മറ്റി ഇത് വരെ 8 കോളേജുകള്‍ സന്ദര്‍ച്ചിച്ചു കഴിഞ്ഞു. ഈ 8 കോളേജുകളില്‍ 4 എണ്ണത്തില്‍ ശാസ്ത്രസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കൊയിലാണ്ടി ഗവ.കോളേജ്,പേരാമ്പ്ര ഗവ.കോളേജ്, മടപ്പള്ളി ഗവ.കോളേജ് , ഗുരുവായൂരപ്പന്‍ കോളേജ് എന്നിവടങ്ങളില്‍ സമിതി രൂപീകരണം നടന്നു. ഒക്ടോബര്‍ 9 ന്ന് മോഡ്യൂള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് യോഗം ചേരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 16,17 തീയതികളില്‍ ജില്ലാതല ക്യാമ്പ് നടത്തുന്നതിന്ന് തീരുമാനിച്ചിട്ടുണ്ട്. ഡോ.ഡി.കെ.ബാബു,പി.വിജയന്‍, എ.ടി.രവി,ജോര്‍ജ്.കെ.ടി. രൂപേഷ് അതുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോളേജുകളില്‍ സന്ദര്‍ശനം നടന്നത്.

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍
ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

1 നാദാപുരം റോഡ്.
ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു.
TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍.മണലില്‍
മോഹനന്‍ സംസാരിച്ചു.

2 വടകര
സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ
സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ
പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം
പേരുണ്ടായിരുന്നു.

3 കൊയിലാണ്ടി
രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി
ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയു
ണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.
ജനാര്‍ദ്ദനന്‍, കെ.ടി.രാധാകൃണ്ഷന്‍,
ടി.പിസുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.

4 കോഴിക്കോട് കോര്‍പറേഷന്‍
മൊഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത്
സ്വീകരണം കൊടുത്തു. കെ.കെ.ജനാര്‍ദ്ദനന്‍
സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
300 ലധികം പേര്‍ വിശദീകരണം

ഇന്റര്‍നെറ്റ് കഫേകള്‍ ഉടച്ചു വാര്‍ക്കുക

ഇന്റര്‍നെറ്റ കഫേകള്‍ ഉടച്ചു വാര്‍ക്കുക

(കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരണത്തിന്ന്
നല്കിയത്.)
പെട്രോള്‍ കൊണ്ട് ഓടിക്കുന്ന വാഹനം
കണ്ടുപിടിച്ചതന്ന് ശേഷം അത് ലോകമാസകലം
വ്യാപിക്കാന്‍ 55 കൊല്ലങ്ങള്‍ വേണ്ടി വന്നു. എന്നാല്‍
ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ എടുത്തത് വെറും 7 കൊല്ലങ്ങള്‍
മാത്രവും. അത് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍
വര്‍ദ്ധിച്ചുകൊണ്ടേ വരികയാണ്. അതോടൊപ്പം തന്നെ
ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുണ്ടാവുന്ന സൈബര്‍
കുറ്റകൃത്യങ്ങളും ലൈംഗികചൂഷണങ്ങളും കൂടി
കൊണ്ടിരിക്കുകയാണ്.

ഇത്തരം കഫേകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന
വെബ് ക്യാമറകള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാ
ര്യതകള്‍ ചിത്രീകരിക്കുകയും അവ മാറ്റം വരുത്തിയും
അല്ലാതെയും ഇന്റര്‍നെറ്റ് വഴിയും മോബൈണ്‍ ഫോണ്‍ വഴിയും
മറ്റും പ്രചരിപ്പിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു.

കോഴിക്കോട് ജില്ല കണ്ടല്‍ക്കാട് പഠനം

കണ്ടല്‍ കാടുകളെക്കുറിച്ചുള്ള പഠനം കോഴിക്കോട് ജില്ലയില്‍
ആസീത്രണം ചെയ്തു. 1-1-2010 കോഴിക്കോട്

ജില്ല പരിസര സബ്കമ്മറ്റി ചേര്‍ന്ന് കണ്ടല്‍ കാടുകളെക്കുറിച്ചുള്ള പഠനം നടത്തേണ്ട പ്രദേശങ്ങളെ മൂന്ന് ഭാഗമായി തിരിച്ച്

കടലുണ്ടി മുതല്‍ കല്ലായി വരെ

കോട്ടൂളി മുതല്‍ എലത്തൂര്‍ വരെ

കൊളാവി മുതല്‍ അകലാപ്പുഴ വരെ

ഒക്ടോബര്‍ 2 ന്ന് ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു.ഇതിന്നാവശ്യമായ വിവരങ്ങള്‍,സ്ഥലം ഫോറസ്റ്റ് ഫീസില്‍ നിന്നും ടി.പി.ദാമോദരന്‍,ഡോ.എ.അച്ചുതന്‍,കെ.പവിത്രന്‍ തുടങ്ങിയവര്‍ ശേഖരിച്ചു.

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം.

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം
12-9-2010 ന്ന് ചാലപ്പുറം ഗണപത്
ബോയ്സ് ഹൈസ്കൂളില്‍

കോഴിക്കോട് ജില്ലയിലെ ബാലവേദി
പ്രവര്‍ത്തകരുടെ പരിശീലനം സപ്തമ്പര്‍ മാസം
12 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹയര്‍
സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. പരിഷത്ത്
പ്രവര്‍ത്തകന്‍ ഇ.രാജന്റെ ഉദ്ഘാടനക്ടാസ്
പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോഴിക്കോട്
ജില്ല പ്രസിഡണ്ട് ഡോ.ഡി.കെ.ബാബു അദ്ധ്യ
ക്ഷനായിരുന്ന പരിപാടിയില്‍ വിവിധ പ്രവര്‍ത്ത
നങ്ങല്‍ നടന്നു.
ടി.വി.ഗോവിന്ദന്‍കുട്ടി--ഒറിഗാമി
എ.സുരേന്ദ്രന്‍ -- ശാസ്ത്രം
ശ്രീധരന്‍ മണാശ്ശേരി -- ഗണിതം
പി.എന്‍.അജയന്‍ --ഭാഷ
രമേശന്‍ കാരശ്ശേരി-- കളികള്‍
രാവിലെ 10 മണിക്ക് തുടങ്ങിയ പരിശീലനം
വൈകിട്ട് 5 മണിക്ക് സംസ്ഥാന ബാലവേദി
കണ്‍വീനര്‍ ബാലവേദി പ്രവര്‍ത്തനങ്ങളുടെ
വിശദീകരണത്തോടെ പരിപാടി അവസാനിപ്പിച്ചു

ജന്മദിന കുടംബ സംഗമം കോഴിക്കോട്

പരി‍ഷത്തിന്ന് ജന്‍മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍
ജന്‍മദിന കുടുംബസംഗമത്തില്‍ ഒത്തു ചേര്‍ന്നു.

കോഴിക്കോട് ജില്ല "ജന്‍മദിന കുടുംബസംഗമം" ആവേശകരമായ അനുഭവമായി. ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ 300 പേരാണ് പങ്കെടുത്തത്. പരിഷത്തിന്റെ നാള്‍വഴികളേയും ആവേശമുണര്‍ത്തുന്ന ഓര്‍മകളെയും ലളിതമായി അവതരിപ്പിച്ചുകൊണ്ടുള്ള കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആമുഖ
പ്രഭാഷണത്തോടെ സംഗമത്തിന്ന് തുടക്കമായി. തുടര്‍ന്ന് ഡോ.എ.അച്ചുതന്‍, പി.ടി.ഭാസ്കര പണിക്കരോടൊത്തുള്ള ആദ്യകാല പ്രവര്‍ത്തനാനുഭവങ്ങളിലൂടെ പഠിക്കാന്‍ കഴിഞ്ഞതും പരിഷത്തിനോടൊത്ത് വളരാന്‍ കഴിഞ്ഞതിന്റെയും ഓര്‍മകള്‍ പങ്കുവെച്ചു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ അങ്കമാലി പ്രവര്‍ത്തക
ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്തു.

കിനാലൂരും കേരളത്തിന്റെ വികസനവും സംസ്ഥാന തല സെമിനാര്‍

കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും സംസഥാന സെമിനാര്‍ കോഴിക്കോട് 2010 മെയ് 27 ന്നു വ്യഴാഴ്ച മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍

കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചു. മാനാഞ്ചിറയിലെ
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍,മോഹനന്‍ മണലില്‍ തുടങ്ങിയവര്‍
സംസാരിച്ചു.

കോഴിക്കോട് ജില്ലയില്‍ ജൈവോല്‍സവം ജില്ലാതല പരിശീലനം 2010

കോഴിക്കോട് ജില്ലയില്‍ ജൈവോല്‍സവം ജില്ല തല പരിശീലനം
പൊയില്‍ക്കാവ്. യു.പി.സ്കൂളില്‍

കോഴിക്കോട് ജില്ല ജൈവോല്‍സം ജില്ലാ തല പരിശീലനം പൊയില്‍ക്കാവ് യു.പി.സ്കൂളില്‍ നടന്നു. കുടംബശ്രീ ജില്ലാ മി‍ഷനുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 54 പേര്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണന്‍ മാസറ്റര്‍ ഉഗ്ഘാടനം നിര്‍വഹിച്ചു. വടകര ഡയറ്റിലെ അദ്ധ്യാപകനും ക്യാമ്പ് അംഗവുമായ അജിത്ത് മാസ്ററര്‍ ആശംസയര്‍പ്പിച്ചു.
ജാല്ലാ സെക്രട്ടരി പി.പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനി ഉണ്ണികുളം നന്ദി രേഖപ്പെടുത്തി.

ശാസ്ത്രപോഷണ ശില്‍പശാല 2010

കോഴിക്കോട് ജില്ലയില്‍ പഠന കേന്ദ്രത്തിന്റെ
ആഭിമുഖ്യത്തില്‍ ശാസ്ത്രപോഷണ ശില്‍പശാല
2010 എപ്രില്‍ 15 മുതല്‍ 24 വരെ.
കോഴിക്കോട് നഗരത്തിന്ന് സമീപത്തുള്ള
ശാസ്ത്രകുതുകികളായ എട്ടാം തരം വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടി പരിഷത്ത്
കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യ
ത്തില്‍ പത്ത് ദിവസം നീണ്ട് നിന്ന ശാസ്ത്രപോഷണ
ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത്
ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ സൂക്ഷ്മപ്രപഞ്ചം,
സ്ഥൂലപ്രപഞ്ചം, വൈദ്യുതി,കാന്തികത, പ്രകാശം,ചലനം,
രസതന്ത്രം,ശാസ്തബോധം,ജലം,ജൈവവൈവിധ്യം,
ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകളും,
പരീക്ഷണങ്ങളും മറ്റ് പഠനപ്രവര്‍ത്തങ്ങളും നടക്കുകയു
ണ്ടായി. തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാര്‍ത്ഥികളും
ആദ്യാവസാനം പങ്കെടുത്തു.
ഇ.രാജന്‍,ഡോ.ഡി.കെ.ബാബു,ഡോ.കെ.കെ.
ദേവദാസന്‍, ഡോ.കെ.കെ.വിജയന്‍, ടി.ദാമോദരന്‍

PHOTO GALLERY