Kandal Padanam
കൊല്ലം ജില്ലയിലെ കണ്ടല്‍ പഠനം - പ്രധാന കണ്ടെത്തലുകള്‍
കൊല്ലം ജില്ലയിലെ കണ്ടലുകളെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായി. വീഡിയോ എഡിറ്റിംഗ് ചെയ്തുകൊണ്ടിരിക്കുന്നു. പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു.
1 . സര്‍ക്കാര്‍ കണക്കില്‍ കൊല്ലം ജില്ലയില്‍ 59 ഹെക്ടര്‍ കണ്ടല്‍ കാടുകളെ ഉള്ളു എന്ന മുന്‍ ധാരണ ശരിയല്ല. ഏറ്റവും ചുരുങ്ങിയത് 100 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ എങ്കിലും കൊല്ലം ജില്ലയില്‍ ഉണ്ട് .
2. കേരളത്തില്‍ കണ്ടുവരുന്ന 15 ഇനം യഥാര്‍ത്ഥ കണ്ടലുകളില്‍ 11 ഇനങ്ങള്‍ കൊല്ലം ജില്ലയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
3 . യഥാര്‍ത്ഥ കണ്ടലുകള്‍ ഉണ്ടായിരുന്ന ഒട്ടേറെ സ്ഥലങ്ങളില്‍ ഇപ്പോള്‍ മേന്മ നശിച്ച കണ്ടലുകളുടെ ലക്ഷണമായ മച്ചിതോലുപോലുള്ള പന്നലുകള്‍ വളരുന്നു. ഇത് സൂചിപ്പിക്കുന്നത് ഇവിടെയൊക്കെ കണ്ടലുകള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയും എന്നാണ് .
4 . ആയിരംതെങ്ങു കാട്ടുകണ്ടല്‍ പ്രദേശത്തും ആശ്രാമത്തും സംരക്ഷിതമായ നിലക്ക് കണ്ടലുകള്‍ ഉണ്ട് എന്നത് ആശ്വാസത്തിന് വക നല്‍കുന്നു.
5 . കണ്ടലുകള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമം കൊല്ലത്ത് തുടങ്ങിയിരിക്കുന്നു എന്നതും ആശ്വാസം തന്നെ.
- Categories:
- Districts:
- Login or register to post comments
- Printer-friendly version
- Send to friend



