BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍
ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

1 നാദാപുരം റോഡ്.
ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു.
TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍.മണലില്‍
മോഹനന്‍ സംസാരിച്ചു.

2 വടകര
സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ
സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ
പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം
പേരുണ്ടായിരുന്നു.

3 കൊയിലാണ്ടി
രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി
ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയു
ണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.
ജനാര്‍ദ്ദനന്‍, കെ.ടി.രാധാകൃണ്ഷന്‍,
ടി.പിസുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.

4 കോഴിക്കോട് കോര്‍പറേഷന്‍
മൊഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത്
സ്വീകരണം കൊടുത്തു. കെ.കെ.ജനാര്‍ദ്ദനന്‍
സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
300 ലധികം പേര്‍ വിശദീകരണം
കേള്‍ക്കാനുണ്ടായിരുന്നു.

5 ഫറോക്ക്
ഉച്ച സമയത്തെ കേന്ദ്രം. രമേശ്,
സുരേഷ് കുമാര്‍ തുടങ്ങിയവര്‍
സംസാരിച്ചു.