വേണം മറ്റൊരു കേരളം
AROGYA SANGAMAM
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പൊതുജനാരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ നമുക്കെന്തുചെയ്യാം? എന്ന വിഷയത്തില്‍ ഡോ. മുബാറക് സാനിയും;
ജീവിതശൈലീ രോഗങ്ങളും പ്രതിരോധ നടപടികളും എന്ന വിഷയത്തില്‍ ഡോ. കെ.ജി. രാധാകൃഷ്‌ണനും;
ഇമ്യൂണൈസേഷന്‍ ഇവാല്വേഷന്‍ സര്‍വ്വേ എന്ന വിഷയത്തില്‍ ഡോ. ബിജു ജോര്‍ജ്ജും ക്ലാസ്സെടുത്തു.
പരിഷത്ത് ജില്ലാ പ്രസിഡണ്ട് ടി. പി. ദാമോധരന്‍, ഹെല്‍ത്ത് ഫോറം ചെയര്‍മാന്‍, കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ സബ്‌കമ്മിറ്റി കണ്‍വീനര്‍ ശ്രീ സി.പി. സുരേഷ്‌ബാബു ആമുഖാവതരണം നടത്തി. ജില്ലാ ആരോഗ്യ സബ്‌കമ്മിറ്റി കണ്‍വീനര്‍ ശ്രീ. എ. പി. പ്രേമാനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ വി. ടി. നാസര്‍ അധ്യക്ഷനായിരുന്നു.
- babu_konnakkal's blog
- Login or register to post comments
- Printer-friendly version
- Send to friend



