സ്വാശ്രയ വിദ്യാഭ്യാസം :അഴിയാക്കുരുക്കുകള്‍ - സെമിനാര്‍

സ്വാശ്രയ വിദ്യാഭ്യാസം :അഴിയാക്കുരുക്കുകള്‍ - സെമിനാര്‍  

2011 ജൂലൈ 2, 2.30 pm, വൈ.എം.സി.എ ഹാള്‍, തിരുവനന്തപുരം

 

"സ്വാശ്രയം " എന്നത് നല്ലവാക്കാണെങ്കിലും, വിദ്യാര്‍ത്ഥികളില്‍ നിന്ന് ന്യായമായും അന്യായമായും പിരിച്ചെടുക്കുന്ന പണംകൊണ്ട് സ്ഥാപനം നടത്തുന്ന രീതിയെയാണ് ഇന്ന് സ്വാശ്രയ വിദ്യാഭ്യാസം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ രീതി അസ്വീകാര്യവും അധാര്‍മ്മികവുമാണെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്നും പറഞ്ഞുപോന്നിട്ടുള്ളത്. വിദ്യാഭ്യാസം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം വ്യക്തിഗതമായൊരു ചരക്കാണെന്ന കാഴ്ചപ്പാടാണ് സ്വാശ്രയവിദ്യാഭ്യാസ കച്ചവടത്തിന് പിന്നിലുള്ളത്.....

ഈ സാഹചര്യത്തില്‍ സ്വാശ്രയവിദ്യാഭ്യാസ രംഗം ഉയര്‍ത്തുന്ന നാനാതരം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും കേരള വിദ്യാഭ്യാസരംഗത്ത് വളര്‍ന്നുവന്നിട്ടുള്ള പ്രതിസന്ധികളെ ചെറുത്തുതോല്പക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനുമായി ജൂലൈ 2, ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ പരിഷത് നടത്തുന്ന സെമിനാറിലേക്ക് താങ്കള്‍ക്കും സ്വാഗതം.