സെന്‍സസ് - സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കരുത്
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത് - പരിഷത്
അദ്ധ്യയന വര്‍ഷത്തിന്റെ അവസാന സമയത്ത്, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂള്‍ അദ്ധ്യാപകരെ വ്യാപകമായി വിദ്യാലയങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത് ആവശ്യപ്പെടുന്നു. വിവിധ തരം മേളകള്‍ക്ക് നഷ്ടപ്പെടുന്ന പ്രവര്‍ത്തി ദിവസങ്ങള്‍ക്കുപുറമേ, സെന്‍സസ് അവധികള്‍ കൂടി ആകുമ്പോള്‍ എസ്.എസ്.എല്‍.സി ഉള്‍പ്പെടെ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷകള്‍ക്കുമുമ്പേ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോകും. ബഹുഭൂരിപക്ഷം സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളെയാണ് ഇത് ബാധിക്കുക. ഈ സ്ഥിതി ഒഴിവാക്കിയേ പറ്റൂ.
സെന്‍സസ് ഡ്യൂട്ടിക്ക് അദ്ധ്യാപകരല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുകയും തികയാതെ വരുമ്പോള്‍ മാത്രം ഓരോ വിദ്യാലയത്തിന്റെയും സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത്, അദ്ധ്യാപകരെ നിയമിക്കുകയുമാണ് വേണ്ടത്. ഇതിനുപകരം വ്യാപകമായി അദ്ധ്യാപകരെ, സ്കൂള്‍ പ്രവര്‍ത്തനവര്‍ഷാവസാനം ഒരുമിച്ച് സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് മാത്രമല്ല, അവരുടെ പഠിക്കാനുള്ള അവകാശത്തിന് നേര്‍ക്കുള്ള നഗ്നമായ ലംഘനവുമാണിത്. ഇത് അടിയന്തിരമായി ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കാവുമ്പായി ബാലകൃഷ്ണന്‍ ടി.പി ശ്രീശങ്കര്‍
(പ്രസിഡന്റ്) (ജനറല്‍ സെക്രട്ടറി)
25-01-2011
- Categories:
- Districts:
- tags:
- alappuzha's blog
- Login or register to post comments
- Printer-friendly version
- Send to friend



