സംസ്ഥാന വാര്‍ഷികം സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു
മലപ്പുറം: ഫെബ്രുവരിയില്‍ മലപ്പുറത്തു വെച്ചു നടക്കുന്ന പരിഷത്ത് 47-ാം സംസ്ഥാന വാര്‍ഷികത്തിന്റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം കോട്ടപ്പടിയില്‍ പ്ലാസ ബില്‍ഡിംഗില്‍ എ വിജയരാഘവന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു.
അതിവേഗത്തില്‍ പ്രകൃതി ചൂഷണത്തിന്റെ അസാധാരണ വഴികളിലൂടെയാണ് ഇന്ന് കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരങ്ങളില്ലാത്ത അവസ്ഥ പോലും സൃഷ്‌ടിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളാണ് നമുക്കു മുന്നിലുള്ളത്. ആത്യന്തികമായി ഇവ മനുഷ്യരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. ഈ അവസ്ഥയും കമ്പോള ശക്തികള്‍ക്ക് പുതിയ അവസരങ്ങളായി മാറുന്നു. പുത്തന്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളില്‍ പലതും വേഷം മാറി ഈ ധര്‍മമാണ് നിര്‍വഹിക്കുന്നത്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള ഇടപെടലുകളുടെ പ്രസക്തി വര്‍ധിച്ചുവരികയാണ്. പരിഷത്തിന്റെ ശാസ്‌ത്രീയ നിലപാടുകള്‍ കേരളത്തിന് തുണയാകേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. കെ മോഹന്‍ദാസ്, ഇ എന്‍ മോഹന്‍ദാസ്, കെ സുന്ദര്‍രാജന്‍, പി നാരായണന്‍, എം എസ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ കെ ജനാര്‍ദനന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ വിജയന്‍ നന്ദിയും പറഞ്ഞു.
- lidheesh tc's blog
- Login or register to post comments
- Printer-friendly version
- Send to friend



