വേണം മറ്റൊരു കേരളം

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് മെയ് 14,15 തീയതികളിൽ തിരുവനന്തപുരത്ത് State Children's Science Congress at TBGRI Trivandrum on May14 and 15

ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് മെയ് 14,15 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ പാലോട് ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വച്ച് ടി.ബി.ജി.ആർ.ഐ. യുടെ സഹകരണത്തോടെ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നടന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 ൽ പരം മികച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. 14ന് രാവിലെ 10 ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിദ്യാർത്ഥികൾ തയാറാക്കി വന്ന പ്രോജക്ടുകൾ അവതരിപ്പിക്കും. പിന്നീട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർക്കൊപ്പം ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളും പ്രോജക്ടുകളും ചെയ്യും. അവയുടെ അവതരണവും ചർച്ചകളും ഉണ്ടാകും. ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധ വിഭാഗങ്ങളിലെ വിദ്ഗ്ധരുടെ സഹകരണം കുട്ടികൾക്ക് ഉറപ്പുതന്നിട്ടുണ്ട്. 15 ന് വൈകിട്ട് 4 മണിക്ക് ബാലശാസ്ത്ര കോൺഗ്രസ് സമാപിക്കും
State Children's Science Congress, organized by KSSP will be held at Tropical Botanical Garden, Palode, Trivandrum on the 14th and 15th of May 2010. The event, in which as many as 150 selected students from all over the State would participate, marks the culmination of the year long Vigyan Utsav started from School Level and proceeded through Zonal and District levels.

PHOTO GALLERY