വേണം മറ്റൊരു കേരളം

ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം ഇന്നു കളത്തറ വിശ്വഭാരതിയില്‍ നടന്നു. ശ്രീ. എ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. വി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.  ശ്രീ. വിനീഷ് കളത്തറ അനുശോചനപ്രമേയം അവതരിപ്പിച്ചു.    മേഖലാ സെക്രട്ടറി ശ്രീ. എസ്. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ. എസ്. ബിജുകുമാര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.  വി. ഹരിലാല്‍ സംഘടനാരേഖ അവതരിപ്പിച്ചു. ഭാവിരേഖ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.പി.കേശവന്‍ കുട്ടി അവതരിപ്പിച്ചു.  പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  നെടുമങ്ങാട്ട്  നടക്കുന്ന പരിപാടികളുടെ ക്രോഡീകരണവും  നടന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളായി ശ്രീമതി.വി.അംബിക(പ്രസിഡന്റ്), ശ്രീ. ജിജോകൃഷ്ണന്‍, ശ്രീ.മോഹനന്‍(വൈ. പ്രസിഡന്റ്) ശ്രീ.എസ്.വിജയകുമാര്‍(സെക്രട്ടറി) ശ്രീ.എസ്.ബിജുകുമാര്‍(ജോ.സെക്രട്ടറി).ശ്രീ പി.വേണുഗോപാല്‍ (ട്രഷറര്‍) എന്നിവരെയും 16 അംഗ  എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. സജീവ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കൊണ്ട് സമ്മേളനം വി

PHOTO GALLERY