വേണം മറ്റൊരു കേരളം

"വൈദ്യസദാചാരവും സ്വകാര്യ പ്രാക്ടീസ്‌ നിരോധനവും" സെമിനാര്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ചികത്സ ഉറപ്പുവരുത്തുന്നതിനും ഏറെ സഹായകരമാവുന്നതാണ്‌ മെഡിക്കല്‍ കോളേജ്‌ ഡോകടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധിച്ചു കൊണ്ടുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം. കേരളസമൂഹം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഈ നടപടിയെ ഒരു വിഭാഗം ഡോക്ടര്‍മാരും ചില സാമൂഹ്യ രാഷട്രീയ സംഘടനകളും ചിലമാധ്യമങ്ങളും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ഒരുക്കം കൂട്ടുകയാണ്‌. പൊതു സമൂഹത്തിന്റെ ജാഗ്രതയോടെയുള്‌്‌ള ഇടപെടലിലൂടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധനത്തെ വിജയിപ്പിക്കേണ്ടതുണ്ട്‌.
ഈ ലക്ഷ്യത്തോടെ വൈദ്യസദാചാരവും സ്വകാര്യ പ്രാക്ടീസ്‌ നിരോധനവും എന്ന വിഷയത്തില്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍

2009 നവം. 3 ചൊവ്വാഴ്‌ച വൈകുന്നേരം 5 മണിക്ക്‌

കോഴിക്കോട്‌ ടൗണ്‍ഹാളില്‍ നടക്കും.

 ഡോ. മുബാറക്‌ സാനി,

പ്രഫ. ടി. പി. കുഞ്ഞിക്കണ്ണന്‍,

ശ്രീ. സി. പി. സുരേഷ്‌ബാബു....       തുടങ്ങിയവര്‍ പങ്കെടുക്കും.

PHOTO GALLERY