വേണം മറ്റൊരു കേരളം

വേമ്പനാട് ജാഥ 6ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ

തണ്ണീര്‍മുക്കം ബണ്ട് മൂന്നുവര്‍ഷക്കാലം തുറന്നിട്ട് അതിന്റെ പരിണിതഫലങ്ങള്‍ പഠനവിധേയമാക്കണം എന്നും പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ തുറന്നിടല്‍ മുതലായ കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ നിലപാടുകള്‍ എടുക്കണം എന്നും ആവശ്യപ്പെട്ടൂകൊണ്ടുള്ള വേമ്പനാട് ജാഥ മാര്‍ച്ച് മാസം 6-ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ നടക്കും. രാവിലെ 10 മണിക്ക്  ടി വി പുരത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്തുപ്രെസിഡെന്റ് ശ്രീ ബാബുരാജ് ജാഥ ഉത്ഘആടനം ചെയ്യും. ടി വി പുരം മുതല്‍ കുമരകം വരെ പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ശ്രീ ജോജി കൂട്ടുമ്മേല്‍ ജാഥയെ നയിക്കും. വൈകിട്ട് കുമരകത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീ കെ ജി പത്മകുമാര്‍ സംസാരിക്കും.

PHOTO GALLERY