ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് എത്തുന്നു
"ഭൂമി ഒരു പൊതുസ്വത്ത്" എന്ന മുദ്രാവാക്യവുമായി ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് രാവിലെ 9 ന് എത്തുന്നു. വൈക്കം ആറാട്ടുകുളങ്ങരയില്‍ വച്ചായിരിക്കും ജാഥയെ സ്വീകരിക്കുക. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ആര്‍ വി ജി മേനോന്‍ സംസാരിക്കും. ജാഥയുടെ പ്രചരണത്തിന്റെ ഭാഗമായി വൈക്കം മേഖലയില്‍ ലഘുലേഖകളും, പുസ്തകങ്ങളും വിതരണം ചെയ്തു. നാടിന്റെ സമഗ്ര വികസനം സ്വപ്നം കാണുന്ന എല്ലാ വൈക്കത്തുകാരെയും സ്വീകരണ പരുപാടിയിലേക്ക് പരിഷത്ത് മേഖലാ കമ്മറ്റിക്കുവേണ്ടി സ്വാഗതം ചെയ്യുന്നു.
- Categories:
- Districts:
- sivahari's blog
- Login or register to post comments
- Printer-friendly version
- Send to friend



