ഭൂമാഫിയകള്‍ക്ക് മരണവാറണ്ട് മുഴക്കിക്കൊണ്ട് ഭൂസംരക്ഷണ ജാഥ വൈക്കത്തെത്തി

ഭൂമാഫിയകള്‍ക്ക് മരണവാറണ്ട് മുഴക്കിക്കൊണ്ട് ഭൂസംരക്ഷണ ഏപ്രില്‍ 30 ന് രാവിലെ 9 മണിക്ക് ജാഥ വൈക്കത്തെത്തി. ജാഥാഅംഗങ്ങള്‍ ശാസ്ത്രഗാനങ്ങള്‍ ആലപിച്ചതോടെ സ്വീകരണപരിപാടികള്‍ക്ക് തുടക്കമായി. “മലിനമായൊരുഭൂമിയും അതി മലിനമായ ജലാശയം...”. ഭൂമി പൊതുസ്വത്ത് എന്ന മുദ്രാവാക്യം മുഴക്കിയ സ്വീകരണ സമ്മേളനത്തിന് പരിഷത്തിന്റെ വൈക്കം മേഖലാ പ്രെസിഡെന്റ് ശ്രീ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പരിഷ്ത്തിന്റെ സംസ്ഥാന പ്രെസിഡെന്റ് ഡോ. കാവുംമ്പായി ബാലകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. ഭൂമി പൊതുസ്വത്ത് എന്നത് ഒരു കാല്പനിക സ്വപ്നം അല്ല എന്നും അത് പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ ശ്രീ രഘുനന്ദനന്‍ സംസാരിച്ചു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പുസ്തകങ്ങള്‍ വാങ്ങി ജാഥയെ സ്വീകരിച്ചു. പരിഷത്തിന്റെ വൈക്കം മേഖലാ വൈസ് പ്രെസിഡെന്റ് ശ്രീ സുവര്‍ണ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.
- Categories:
- Districts:
- sivahari's blog
- Login or register to post comments
- Printer-friendly version
- Send to friend



