പരിഷത് കേന്ദ്രനിര്‍വ്വാഹക സമിതിയോഗം - ജൂലൈ 9, 10

പരിഷത് കേന്ദ്ര നിര്‍വ്വാഹ സമിതി
2011 ജൂലൈ 9, 10
തൃശ്ശൂര്‍ പരിസര കേന്ദ്രം

 

പരിഷത് കേന്ദ്ര നിര്‍വ്വാഹക സമിതി യോഗം തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍, ജൂലൈ 9, 10 തീയതികളില്‍ പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കും. പരിഷത് ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുള്ള പുതിയ കേരളം വികസന ക്യാമ്പയിന്‍, സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്, രസതന്ത്രവര്‍ഷം പരിപാടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൂടാതെ പരിസരം, വിദ്യാഭ്യാസം, ജെന്‍ഡര്‍, ആരോഗ്യം തുടങ്ങിയ വിഷയസമിതികളുടെ പരിഗണനാവിഷയങ്ങളിലെ വിശദമായ ചര്‍ച്ചകളും നയരൂപീകരണവും പരിപാടി ആസൂത്രണവും ഈ യോഗത്തിലുണ്ടാകും.

ടി.പി ശ്രീശങ്കര്‍, ജന: സെക്രട്ടറി.