പന്നിപ്പനി ഒരു വന്‍പകര്‍ച്ച വ്യാധിയായി മാറുന്നത്‌ പ്രതിരോധിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍

പന്നിപ്പനി ഒരു വന്‍പകര്‍ച്ച വ്യാധിയായി മാറുന്നത്‌ പ്രതിരോധിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
1. രോഗ നിരീക്ഷണ നിയന്ത്രണ സംവിധാനം (സര്‍വേലന്‍സ്‌)
കേരളത്തിലെമ്പാടുമായി ആയിരക്കണക്കിന്‌ പനിബാധിതരാണ്‌ ഓരോ മാസവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. ചെറിയ സര്‍ക്കാര്‍ ആശുപത്രികള്‍ മുതല്‍ വന്‍കിട പ്രൈവറ്റ്‌ ആശുപത്രികള്‍ വരെ എത്തുന്ന രോഗികള്‍ കാണുന്ന ഒരു പ്രധാന രോഗലക്ഷണമാണ്‌ പനി, സന്ധിവേദനയോടു കൂടിയ പനി, തലച്ചോറിനെ ബാധിക്കുന്ന പനി, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോടു കൂടിയ പനി എന്നിവയുടെ ദിവസേനെയുള്ള നിരീക്ഷണം കേരത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഒട്ടനവധി പകര്‍ച്ച വ്യാധികളുടെ(ചിക്കുന്‍ ഗുനിയ, ഡഹ്‌കി ഫീവര്‍, മെനിജയറ്റിസ്‌, ഇന്‍ഫ്‌ളുവന്‍സ) നിയന്ത്രണത്തിന്‌ അനിവാര്യമാണ്‌. ഇതില്‍ തന്നെ തുമ്മല്‍, മൂക്കൊലിപ്പ്‌, ചുമ തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ പനികളുടെ നിരീക്ഷണ നിയന്ത്രണ സംവിധാനം ഇപ്പോള്‍ നിലനില്‍ക്കുന്ന ഇന്‍ഫ്‌ളുവന്‍സയുടെ പശ്ചാത്തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ഈ സംവിധാനം ചെറുകിട പ്രൈവറ്റ്‌, ഗവ, ആശുപത്രികളുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ വരെ നടപ്പില്‍ വരുത്തേണ്ടത്‌ അനിവാര്യമാണ്‌. മാത്രമല്ല സംസ്ഥാനത്ത്‌ വ്യാപകമായി നിലനില്‍ക്കുന്ന ആയുര്‍വേദ, ഹോമിയോ ആശുപത്രികളെയും ഡിസ്‌പെന്‍സറികളെയും ഇതിനുള്ളില്‍ കൊണ്ട്‌ വരേണ്ടതുണ്ട്‌. സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങഇളലും പോലും പ്രാക്‌ടീസ്‌ ചെയ്യുന്ന ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ കൂടി ഇതില്‍ പെടുത്താന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും.
പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം
പനി നിയന്ത്രിക്കുന്നതിനായുള്ള നിരീക്ഷണ നിയന്ത്രണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളെയും നിരീക്ഷിക്കേണ്ടതുണ്ട്‌.
സംസ്ഥാനതലത്തില്‍ രൂപം കൊള്ളുന്ന പദ്ധതികളുടെ പ്രായോഗികത മുതല്‍ ഗ്രാമങ്ങളില്‍ പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ ഇതിനുള്ളില്‍ കൊണ്ടു വരേണ്ടതാണ്‌.
രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മേഖലകളുടെ പ്രത്യേക നിരീക്ഷണ സംവിധാനം
വിമാനത്താവളങ്ങള്‍, വലിയ റെയില്‍വേ സ്റ്റേഷനുകള്‍, വലിയ ബസ്സ്‌ സ്റ്റേഷനുകള്‍ പ്രവാസികള്‍ കൂടുതലായി നിവസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിലനില്‍ക്കുന്നതോ, പുതുതായി നടപ്പിലാക്കുന്നതോ ആയ സംവിധാനങ്ങള്‍ ഇതിലേക്കായി ശക്തിപ്പെടുത്തേണ്ടതാണ്‌.
രോഗം സ്ഥിരീകിരിക്കപ്പെട്ടവരിലുള്ള നിരീക്ഷണവും
തുടര്‍ പ്രവര്‍ത്തനങ്ങളും

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ അപകട സാദ്ധ്യതാ ലക്ഷണങ്ങള്‍ (ന്യുമോണിയ) ഉള്ളവരിലെ പ്രസ്‌തുത ലക്ഷണങ്ങള്‍ നിരീക്ഷിക്കേണ്ടതാണ്‌. രോഗം സ്ഥിരീകരിക്കപ്പെട്ടവരെമാറ്റി പാര്‍പ്പിക്കാനായി ജില്ലാതലത്തില്‍ ഒരുസ്ഥാപനമെങ്കിലും പ്രവര്‍ത്തിക്കേണ്ടതാണ്‌. പ്രസ്‌തുതരോഗിക്ക്‌ രോഗബാധ ഉണ്ടാകാന്‍ ഇടയായ സാഹചര്യങ്ങളെ പ്പറ്റിയും രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക്‌ രോഗം പകര്‍ന്നിരിക്കാനുള്ള സാദ്ധ്യതകളെപ്പറ്റിയും, പഠിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ഒരു എപ്പിഡമിക്‌ ഇന്‍വസ്റ്റിഗേഷന്‍ ടീം രൂപപ്പെടുത്തേണ്ടതാണ്‌.
ലബോറട്ടറികളുടെ നിരീക്ഷണം
സംസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ചെറുതും വലുതമായ ആയിരക്കണക്കിന്‌ ചെറുതും വലുതുമായ ലബോറട്ടറികളില്‍ ശ്വാസനാള സംബന്ധമായ രോഗലക്ഷണങ്ങളോടു കൂടി പരിശോധനയ്‌ക്കെത്തുന്നവരുടെ വിവരം രേഖപ്പെടുത്തേണ്ടതുണ്ട്‌. ഇതില്‍ത്തന്നെ ഇന്‍ഫ്‌ളുവന്‍സ ലക്ഷണമുള്ളവരെതിരിച്ചറിയുവാനും ഡോക്‌ടറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം കൊടുക്കുന്നതിനും പ്രസ്‌തുത സ്രവങ്ങള്‍ രോഗ നിര്‍ണ്ണയ സൗകര്യമുള്ള വലിയ ലബോറട്ടറികളിലേക്ക്‌ അയക്കുന്നതിനുള്ള അറിവും കഴിവും ലബോറട്ടറിടെക്‌നീഷ്യന്‍മാര്‍ക്ക്‌ ലഭ്യമാക്കേണ്ടതാണ്‌. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ഇന്‍ഫ്‌ളുവന്‍സ നിര്‍ണയിക്കാന്‍ കഴിയുന്ന ഒരു ലബോറട്ടറിയെങ്കിലും സംസ്ഥാനതലത്തില്‍ നിലവില്‍ വരേണ്ടതുണ്ട്‌.
2. സ്വകാര്യസര്‍ക്കര്‍ സംയുക്ത സംരഭങ്ങള്‍
സംസ്ഥാനത്ത്‌ പകുതിയിലധികം രോഗികള്‍ രോഗ നിര്‍ണയത്തിനും ചികിത്സക്കുമായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക്‌ എല്ലാതലത്തിലുമുള്ള പ്രൈവറ്റ്‌ ആശുപത്രികളെയും ലബോറട്ടറികളെയുംഏകോപിപ്പിച്ച്‌ അവരുടെ സേവനം കൂടി ഈ മേഖലയില്‍ കൊണ്ടുവരേണ്ടതാണ്‌. (ഇന്‍ഫ്‌ളുവന്‍സ രോഗനിയന്ത്രണത്തിനും ചികിത്സക്കും)
3. സ്‌ക്രീനിംഗ്‌ ശക്തിപ്പെടുത്തുക
ചെറിയ ജലദോഷം മുതല്‍ ഇന്‍ഫ്‌ളുവന്‍സ വരെ, മൂക്കൊലിപ്പ്‌, തുമ്മല്‍ തുടങ്ങിയ രോഗലക്ഷങ്ങളോടുകൂടി പ്രത്യക്ഷപ്പെടാമെന്നത്‌ രോഗികളുടെ സ്‌ക്രീനിംഗിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. ഫീല്‍ഡില്‍ പ്രസ്‌തുത രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പൊതുജനങ്ങളെ എങ്ങനെ സ്‌ക്രീന്‍ ചെയ്യാമെന്ന്‌ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ പഠിപ്പിക്കേണ്ടതുണ്ട്‌. ഇന്‍ഫ്‌ളുവന്‍സ സംശയിക്കപ്പെടുന്ന രോഗികളെ രോഗലക്ഷണങ്ങളുടെ സ്വഭാവം അനുസരിച്ച്‌ സ്‌ക്രീന്‍ ചെയ്യുന്നതിനും ചികിത്സ വിധിക്കുന്നതിനുമായി ഒരു ചികിത്സാ പ്രോട്ടോക്കോള്‍ സംസ്ഥാനതലത്തില്‍ രൂപ്പെടുത്തേണ്ടതുണ്ട്‌.
4. വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌
നമ്മുടെ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഇന്‍ഫ്‌ളുവന്‍സ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്‌. മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ മുതല്‍ `ആശ' വര്‍ക്കര്‍മാര്‍ വരെയുള്ളവര്‍ക്ക്‌ ആവശ്യമായ ട്രെയിനിംഗ്‌ സമയബന്ധിതമായി നല്‍കേണ്ടതുമാണ്‌.
5. ആരോഗ്യ ബോധവല്‍ക്കര പരിപാടികള്‍
ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടുള്ള ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംസ്ഥാനത്ത്‌ ഒട്ടാകെ നടപ്പിലാക്കേണ്ടതുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഈ വിഷയത്തില്‍ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം സമീപിക്കുന്നതിനായി ടോള്‍ഫ്രീ ഹെല്‍പ്‌ ലൈന്‍ ഫോണ്‍ നമ്പറുകള്‍ നല്‍കേണ്ടതാണ്‌. ഈ രോഗം ഒരു പകര്‍ച്ച വ്യാധിയായി പകര്‍ന്ന്‌ പിടിക്കുന്ന പക്ഷം സന്നദ്ധ സേവനം നടത്താന്‍ തയ്യാറുള്ള ഒരു കൂട്ടം യുവാക്കളെ നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും കേന്ദ്രീകരിച്ച്‌ സജ്ജരാക്കേണ്ടതാണ്‌.
6. പ്രവര്‍ത്തനങ്ങളുടെ
വിലയിരുത്തല്‍
മുമ്പ്‌ പ്രസ്‌താവിച്ച രോഗ നിരീക്ഷണ സംവിധാനങ്ങള്‍, സ്വാകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തം, പ്രോട്ടോക്കാളുകളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ട്രെയിനിംഗുകളുടെ എണ്ണവും ഗുണമേന്മയും, ബോധവല്‍ക്കരണ പരിപാടികളുടെ കാര്യക്ഷമത എന്നിവ ആരോഗ്യവകുപ്പിന്‌ പുറത്തുള്ള സാമൂഹ്യ സ്വീകാര്യതയുള്ള ഒരു ഏജന്‍സി വിലയിരുത്തേണ്ടതാണ്‌.