വേണം മറ്റൊരു കേരളം
നെടുമങ്ങാട്ട് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ കമ്മറ്റി അംഗം ശ്രീ.ശ്രീകണ്ഠന്‍ നായരുടെ വസതിയിലാണ് ജനുവരി 10 ന് ബാലവേദി ക്യാമ്പ് നടന്നത്. ഡോ.ബി.എസ്. രാജശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അറുപതോളം കുട്ടികള്‍ പങ്കെടുത്തു. നെടുമങ്ങാട്ട് ഉണ്ടായിരുന്ന ബാലവേദിയുടെ പുനരുജ്ജീവനമായിരുന്നു ലക്ഷ്യം. വെമ്പായം പ്രശാന്ത്, കുറ്റ്യാണി സതീന്ദ്രന്‍ എന്നിവര്‍ ക്യാമ്പ് നയിച്ചു. ഒറിഗാമി പരിശീലനം, സൌരകണ്ണട നിര്‍മ്മാണം, ടെലസ്കോപ്പ് നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജനുവരി 15 ലെ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും കുട്ടികള്‍ക്കു വിശദീകരിച്ചു. അത്യധികം ഉത്സാഹത്തോടെയാണ് ബാലവേദി കുട്ടികള്‍ ആസ്വദിച്ചത്.
ജനുവരി 23,24 ന് നെടുമങ്ങാട്ട് നടക്കുന്ന തിരുവനന്തപുരം ജില്ലാ വാര്‍ഷികത്തിന്റെ അനുബന്ധമായാണ് ബാലവേദി സംഘടിപ്പിച്ചത്.
http://kssptvm.wordpress.com/
- Categories:
- Districts:
- tags:
- arunned's blog
- Login or register to post comments
- Printer-friendly version
- Send to friend



