കോഴിക്കോട ജില്ലയില്‍ ജെന്റര്‍ ശില്‍പശാല 2010
കോഴിക്കോട് ജില്ലാ ജെന്റര്‍ ശില്‍പശാല
2010 മെയ് 16
മുഴുവന്‍ മേഖലകളിലും ജെന്റര്‍ വിഷയ
സമിതി രൂപീകരിക്കന്നതിന്നും അതിന്ന് മുമ്പ്
ഓരോ മേഖലയിലും പരിഷത്ത് പ്രവര്‍ത്തകരും
അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിഷത്ത്
കുടുംബസംഗമങ്ങള്‍ നടത്തുന്നതിന്നുള്ള പരിശീലന
പരിപാടി കൂടിയായിരുന്നു ജില്ലാ ജെന്റര്‍ ശില്‍പശാല.
മെയ് 16ന്ന് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍
വെച്ച് കാലത്ത് 10 മണി മുതല്‍ വൈകുന്നേരം 4 മണി
വരെ നടന്ന പരിപാടിയില്‍ മഞ്ഞുരുക്കല്‍,പരിചയപ്പെടല്‍
ജീവചരിത്രമറിയല്‍ വിവേചനങ്ങളുടെ തിരിച്ചറിവ് ഭാവി
അവതരണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട
മോഡ്യൂള്‍ ആണ് പരിചയപ്പെടുത്തിയത്.
വിവിധ മേഖലകളില്‍ നിന്നായി 40 പേര്‍
പങ്കെടുത്ത ശില്‍പശാലയില്‍ എന്‍.ശാന്തകുമാരി,
ടി.രുഗ്മിണി,സല്‍മ റഹ് മാന്‍ ടി.പി.സുകുമാരന്‍
തുടങ്ങിയവര്‍ വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍
പിടിച്ചു.
- nambiarmpc's blog
- Login or register to post comments
- Printer-friendly version
- Send to friend



