അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍ തുടര്‍ച്ച

മാര്‍ച്ച് 8 വനിതാദിനം മറ്റ് മേഖലകളില്‍

കോര്‍പറേഷന്‍ മേഖലയില്‍ കാരന്നൂര്‍ യു.പി.സ്കൂള്ലി‍ല്‍ "സാമൂഹ്യപുരോഗതിക്ക് സ്ത്രീ പുരുഷ സമത്വം"എന്ന വിഷയമവതരിപ്പിച്ചകൊണ്ട് അഡ്വ. പി.എം.ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്. ഡോ.ഡി.കെ.ബാബു. അദ്ധ്യക്ഷനായിരുന്നു. 50 പേരോളം പങ്കെടുത്ത് പരിപാടിയില്‍ ബാലാമണി ടീച്ചര്‍,എന്‍.ശാന്തകുമാരി, പുഷ്പ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ച. തുടര്‍ന്ന് നടന്ന ദൃശ്യോല്‍സവത്തില്‍ "ദി മദര്‍", “നിറം മങ്ങിയ പട്ടങ്ങള്‍" തുടങ്ങിയ
സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മേലടി മേഖലയില്‍
പ്രതീക്ഷ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി അംഗം ​എന്‍.ശാന്തകുമാരി വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് "സാമൂഹ്യമാറ്റത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് "എന്ന വിഷയം കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

കൊയിലാണ്ടി മേഖല

കൊയിലാണ്ടി മേഖലയിലെ കാട്ടില്‍ പീടിക യൂണിറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ
ജന്റര്‍ സബ്കമ്മറ്റി അംഗം എം.ജി.സന്ധ്യ വിഷയാവതരണം നടത്തി. ജില്ല കമ്മറ്റി അംഗം.എ.പി.
പ്രേമാനന്ദ്,സഹീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

തോടന്നൂര്‍ മേഖല

തോടന്നൂര്‍ മേഖലയിലെ കുറുന്തൊടി വനിതാ യൂനിറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ
വൈസ് പ്രസിഡണ്ട് ടി.പി.സുകുമാരന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. 53 പേര്‍ പങ്കെടുത്ത
പരിപാടിക്ക് എം.ജനാര്‍ദ്ദനന്‍, സി.കെ അനിത,ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടകരയിലെ മേഖല

വടകരയിലെ മേപ്പയില്‍ യൂണിറ്റില്‍ നടന്ന വനിതാദിനാചരണത്തില്‍, ശൈലജ, മോഹനന്‍
മണലില്‍, ബാലചന്ദ്രന്‍ ഏറാമല തുടങ്ങിയവര്‍ സംസാരിച്ചു.

ഒഞ്ചിയം മേഖല

ഒഞ്ചിയം മേഖലയില്‍ അഴിയൂര്‍ യു.പി.സകൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ 28 പേര്‍
പങ്കെടുത്തു. ബാലചന്ദ്രന്‍ ഏറാമല വിഷയാവതരണം ന‍ത്തി. സി.സുഗതന്‍,ടി.കെ.ബിന്ദു,എസ്.പി.പ്രതിഭ
തുടങ്ങിയവര്‍ പങ്കെടുത്തു.

നാദാപുരം മേഖല

നാദാപുരം പയന്തോങ്ങ് കുറ്റിപ്രം യു.പി.സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ല സെക്രട്ടരി.
പി.പ്രസാദ് വ്ഷയാവതണം നടത്തി. 40 പങ്കെടുത്ത പരിപാടിയില്‍ പി.കെ അശോകന്‍,പി.രാജന്‍,
ടി.കൈലാസന്‍,കെ.സുധീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നുമ്മല്‍ മേഖല

കുന്നുമ്മല്‍ മേഖലയിലെ കോതോട് മാമ്പിലാട് വായനശാലയില്‍ പി.കെ ബാബു മാസ്റ്റരാണ്വിഷയാവതരണം നടത്തിയത്. ഗ്രന്ഥശാല സെക്രട്ടരി ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാബു കൊന്നക്കല്‍ അദ്ധ്യക്ഷനായിരുന്നു. 45 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.