അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍
വനിതാദിന പ്രവര്‍ത്തനങ്ങള്‍ മേഖലകളിലൂടെ
8 മാര്‍ച്ച് 2010
മുക്കം മേഖല
മുക്കം ഗ്രാമ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍
വെച്ച് നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി
അംഗം ശാന്തകുമാരി വിഷയമവതരിപ്പിച്ചു. ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പുഷ്പ, ശാന്ത, തുടങ്ങിയവര്‍ സംസാരിച്ചു. 55 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കൊടുവള്ളി മേഖല
കൊടുവള്ളി മേഖലയിലെ കിഴക്കോത്ത് എ.എം.എല്‍.
പി.സ്കൂളില്‍ വെച്ചാണ് വനിതാദിന പരിപാടി നടന്നത്.
മേഖല പ്രസിഡണ്ട് എ.ബിന്ദു നേതൃത്ത്വം കൊടുത്ത
പരിപാടിയില്‍ 40 പേര്‍ പങ്കെടുത്തു.
ബാലുശ്ശേരി മേഖല
ബാലുശ്ശേരി മേഖലയിലെ പറമ്പിന്‍ മുകള്‍ വനിതാ
വായനശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍
36 പേര്‍ പങ്കെടുത്തു. എം.പി.സി.നമ്പ്യാര്‍ വിഷയാ
വതരണം നടത്തി. ജില്ല ജന്റര്‍ സബ്കമ്മറ്റി
കണ്‍വീനര്‍ ടി.രുഗ്മിണി ടീച്ചര്‍,ഗിരിജാ പര്‍വതി,
മേഖലാ സെക്രട്ടരി,എം.വസന്തകുമാരി,ഗ്രാമ
പഞ്ചായത്ത് മെമ്പര്‍ ടി.എം ശ്യാമള തുടങ്ങിയവര്‍
സംസാരിച്ചു.
കുന്ദമംഗലം മേഖല
കുന്ദമംഗലം മേഖലയിലെ പയ്യടിമേത്തല്‍ വായന
ശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍ 31പേര്‍
പങ്കെടുത്തു. അഡ്വ. സി.എസ് അനില്‍കുമാര്‍
വിഷയാവതരണം നടത്തി. അംബുജാക്ഷി,
ദാക്ഷായണി അമ്മ,ഷീജ തുടങ്ങിയവര്‍
സംസാരിച്ചു.
കോഴിക്കോട് മേഖല
കോഴിക്കോട് മേഖലയിലെ ബേപ്പൂര്‍ വിദ്യാപീഠം
അംഗന്‍വാടിയില്‍ വെച്ച് നടന്ന വനിതാ ദിനാചരണ
ത്തില്‍ ജില്ലാ ജെന്റര്‍ സബ്കമ്മറ്റി അംഗം എം.ജി.
സന്ധ്യ വിഷയാവതരണം നടത്തി. 66 പേര്‍
പങ്കെടുത്ത പരിപാടിയില്‍ പി.വി.ശിവദാസന്‍
അദ്ധ്യക്ഷനായിരുന്നു.ടി.ബേബി,തങ്കം,പി.എന്‍ പ്രേമരാജന്‍
തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.
- nambiarmpc's blog
- Login or register to post comments
- Printer-friendly version
- Send to friend



