അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8

“തുല്യ അവകാശം,തുല്യ അവസരം, എല്ലാവര്‍ക്കും പുരോഗതി"

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം.
മാര്‍ച്ച് 8 കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ മേഖലകളിലും
വനിതാദിന പരപാടികള്‍

അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തില്‍
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മേഖലകളിലും പരിപാടികള്‍
സംഘടിപ്പിച്ചു.പേരാമ്പ്ര മേഖലയില്‍ ശ്രീമതി.കെ.കെ.ലതിക
ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും പുരുഷന്മാരുമുള്‍പടെ
100 പരം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ല കമ്മറ്റി അംഗം കെ.കെ.ശിവദാസന്‍ രേഖ അവതരിപ്പിച്ച. മേഖല സെക്രട്ടരി ടി.സുരേഷ് സ്വാഗതമാശംസിച്ചു പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചത് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നല്ലശ്ശേരി ാലകൃഷ്ണന്‍
നായരായിരുന്നു.പരിഷത്ത് ജില്ല സെക്രട്ടരി പ്രസാദ്,
എന്‍. നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഖാദര്‍ വള്ളിയൂര്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ
മാജിക്ക് ഷോ ആകര്‍ഷകമായി.