വേണം മറ്റൊരു കേരളം

Organisation

രസതന്ത്രവര്‍ഷവും, വികസന ക്യാമ്പയിനും വിജയപ്പിക്കും - പരിഷത് നിര്‍വ്വാഹക സമിതി

അന്താരാഷ്ട്ര രസതതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത് സംഘടിപ്പിച്ചുവരുന്ന ശാസ്ത്രക്ലാസ്സുകള്‍ ലക്ഷ്യമിട്ടത്രയും പൂര്‍ത്തീകരിക്കുവാന്‍ ജൂലൈ 9, 10 തീയതികളില്‍ നടന്ന കേന്ദ്രനിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. സാമൂഹ്യ നീതിയിലും സുസ്ഥിരതയിലും അടിസ്ഥാനപ്പെടുത്തിയ കേരള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ച്, ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന വികസന ക്യാമ്പയിന്‍ സംബന്ധമായ വിശദാംശങ്ങളും സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ വിശദാംശങ്ങളും യോഗം ചര്‍ച്ച ചെയ്തു.

2011മെയിലെ പരിഷത് നിര്‍വ്വാഹക സമിതി തീരുമാനങ്ങള്‍

2011 മെയ് 14, 15 തീയതികളില്‍ തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ വെച്ച് കൂടിയ കേരള ശാസത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതിയോഗ തീരുമാനങ്ങളുടെ സംക്ഷിപ്തം ഇതോടൊപ്പം അറ്റാച്ച് ചെയ്ചിരിക്കുന്നു.....

പരിഷത് കേന്ദ്രനിര്‍വ്വാഹക സമിതിയോഗം - ജൂലൈ 9, 10

പരിഷത് കേന്ദ്ര നിര്‍വ്വാഹ സമിതി
2011 ജൂലൈ 9, 10
തൃശ്ശൂര്‍ പരിസര കേന്ദ്രം

 

പരിഷത് കേന്ദ്ര നിര്‍വ്വാഹക സമിതി യോഗം തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍, ജൂലൈ 9, 10 തീയതികളില്‍ പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കും. പരിഷത് ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുള്ള പുതിയ കേരളം വികസന ക്യാമ്പയിന്‍, സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്, രസതന്ത്രവര്‍ഷം പരിപാടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൂടാതെ പരിസരം, വിദ്യാഭ്യാസം, ജെന്‍ഡര്‍, ആരോഗ്യം തുടങ്ങിയ വിഷയസമിതികളുടെ പരിഗണനാവിഷയങ്ങളിലെ വിശദമായ ചര്‍ച്ചകളും നയരൂപീകരണവും പരിപാടി ആസൂത്രണവും ഈ യോഗത്തിലുണ്ടാകും.

ടി.പി ശ്രീശങ്കര്‍, ജന: സെക്രട്ടറി.

പരിഷദ് സംയുക്ത കേന്ദ്രനിര്‍വ്വാഹക സമിതി, മാര്‍ച്ച് 12, 13

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംയുക്ത കേന്ദ്ര നിര്‍വ്വാഹക സമിതി 2011 മാര്‍ച്ച് 12, 13 തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ ചേരുന്നു. ചുമതലാ കൈമാറ്റം, വാര്‍ഷിക വിലയിരുത്തല്‍, ചുമതലാ വിഭജനം, രസതന്ത്ര - വനവര്‍ഷ പരിപാടികള്‍ ആസൂത്രണം, വികസനക്യാമ്പയിന്‍, വിഷയ സമിതികള്‍, വിജ്ഞാനോത്സവം, സംഘടനാ വിദ്യാഭ്യാസം, ഗവേഷണം  തുടങ്ങിയവയാണ് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യുന്ന പ്രധാന അജണ്ടകള്‍.

ALAPPUZHA JILLA VARSHIKAM

Parishad Alappuzha Jilla Varshikam will be held at Chengannoor, Budhanoor GHSS
on 2010 Jan 23 and 24.
The Varshikam will be inaugurated by Annan ( R. Radhakrishnan), Former President of KSSP.
Adv. P Viswambhara Panicker,
Chairman, Swagatha Samkham will presided the function.

PHOTO GALLERY

Syndicate content