ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ കമ്മറ്റി അംഗം ശ്രീ.ശ്രീകണ്ഠന്‍ നായരുടെ വസതിയിലാണ് ജനുവരി 10 ന് ബാലവേദി ക്യാമ്പ് നടന്നത്. ഡോ.ബി.എസ്. രാജശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അറുപതോളം കുട്ടികള്‍ പങ്കെടുത്തു. നെടുമങ്ങാട്ട് ഉണ്ടായിരുന്ന ബാലവേദിയുടെ പുനരുജ്ജീവനമായിരുന്നു ലക്ഷ്യം. വെമ്പായം പ്രശാന്ത്, കുറ്റ്യാണി സതീന്ദ്രന്‍ എന്നിവര്‍ ക്യാമ്പ് നയിച്ചു. ഒറിഗാമി പരിശീലനം, സൌരകണ്ണട നിര്‍മ്മാണം, ടെലസ്കോപ്പ് നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.