വേണം മറ്റൊരു കേരളം

Thiruvananthapuram

തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു

കിളിമാനൂർ മേഖലയിലെ നാവായിക്കുളത്ത് നടന്ന ജില്ലാ വാർഷീക സമ്മേളനം സമാപിച്ചു. പതിമൂന്നു മേഖലകളില്‍ നിന്നായി 220 പേര്‍ പങ്കെടുത്തു. ഡോ. കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. സുരേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുന്പായി ബാലകൃഷ്ണന്‍ സംഘടനാരേഖയുടെ ഒന്നാം ഭാഗവും സംസ്ഥാന കമ്മിറ്റിയംഗം പി. എസ്. രാജശേഖരന്‍ രാണ്ടാം ഭാഗവും കെ. ജി ഹരികൃഷ്ണന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രവും മതേതരത്വവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.എന്‍.ജഗജീവന്‍ സിസ്റ്റര്‍ ആനി പുന്നുസിനെ അനുസ്മരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.വി. വിനോദ് തെരഞ്ഞടുപ്പിനു നേതൃത്വം നല്കി.

KSSP Trivandrum District Conference Concluded തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു.

The two -day long thiruvananthapuram district conference of KSSP concluded at Navayikkulam GHS, near Kallambalam, Kilimanoor.  The detailed report in Malayalam can be read at the link http://kssptvm.wordpress.com/

തിരുവനന്തപുരം ജില്ല സമ്മേളനം 8,9 തീയതികളിൽ

കേരള ശാസ് ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ജനുവരി 8 , 9 തീയതികളില്‍ കിളിമാനൂര്‍ മേഖലയിലെ നാവായിക്കുളം എച്ച്.എസ്.എസ്സി-ല്‍ വച്ച് നടക്കും. ജില്ലയിലെ 13 മേഖലകളില്‍ നിന്നായി 300-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം സി ഡി എസ് മുൻ ഡയറക്ടർ പ്രൊഫ.കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്യും. അസംഘടിതമേഖലയും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ പോങ്ങനാട്, കല്ലമ്പലം എന്നിവിടങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്ട്‌വേറിന്റെ പ്രചാരണാര്‍ഥം ഐ.ടി.കൂട്ടായ്മ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലാ സമ്മേളനം കിളിമാനൂരില്‍:അനുബന്ധപരിപാടികള്‍ ആരംഭിച്ചു

കിളിമാനൂരിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അനുബന്ധപരിപാടികളുടെ തുടക്കം പോങ്ങനാട് ബി.ആര്‍.സി-യില്‍ നടന്നു. വനിത ശില്പശാലയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിത ജനപ്രതിനിധികൾ പങ്കെടുത്തു. ശ്രീ. ആർ.രാധാകൃഷ്ണൻ, പി. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഡിസംബര്‍ 6ന് നാവായിക്കുളം പഞ്ചായത്ത് ഹാളില്‍ ജന്‍ഡര്‍ ശില്പശാലയുടെ തുടര്‍ച്ചയായി ചര്‍ച്ചാ ക്ളാസ് നടക്കും
കിളിമാനൂര്‍ മേഖലയില്‍ മാസികാ പ്രചാരണം ഊര്‍ജിതമായി നടക്കുന്നു. സി.വി. രാജീവിന്റെ നേതൃത്വത്തിലാണ് പ്രചാരണം.
ഡിസംബര്‍ 11 ന് പോങ്ങനാട് വച്ച് ആരോഗ്യക്ളാസ്
ഡിസംബര്‍ 11, 12 തീയതികളില്‍ മേഖല വിജ്ഞാനോത്സവം പോങ്ങനാട് എൽ പി എസിൽ
ഡിസംബര്‍ 18 ന് ഇന്‍ഡ്യന്‍ ഭരണഘടനയെപ്പറ്റി ക്ളാസ് ശ്രീ രാധാകൃഷ്ണൻ നടത്തും
കല്ലമ്പലം അക്ഷയാ ഹാളില്‍ അടുക്കളമുറ്റത്തെ ആരോഗ്യക്ളാസുകൾ
തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്

തിരുവനന്തപുരം ജില്ലാ ഐ ടി ശില്പശാല സമാപിച്ചു

തിരുവനന്തപുരം ജില്ലാ തല ഐ ടി ശില്പശാല ഇന്ന് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്നു. ഐ ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ലോകമെങ്ങാടും നടന്നു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കേരളത്തിലും മലയാള ഭാഷയിൽ പ്രത്യേകിച്ചുമുള്ള ഐ ടി രംഗത്തെ സജീവ ഇടപെടലുകളെയും അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ജനകീയ പക്ഷത്തുനിന്നുകോണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനു ആശയ പ്രചരണത്തിനുള്ള പുതിയ മാധ്യമമായി ബ്ലോഗുകളും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കണമെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ഐ ടി സബ് കമ്മറ്റി കൺ‌വീനർ രാജിത്ത് സ്വാഗതവും ജോ.കൺ‌വീനർ അരുൺ കൃതജ്ഞതയും ആശംസിച്ചു.

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കുന്നു. തിരുവനന്തപുരം നഗരസഭാ കൌൺസിലർ അഡ്വ: എസ്.വി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ ടി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും

Add new comment 1 read

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കുന്നു. തിരുവനന്തപുരം നഗരസഭാ കൌൺസിലർ അഡ്വ: എസ്.വി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ ടി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും

ഭൂസംരക്ഷണ ജാഥ ഉദ്ഘാടനം ഗാന്ധി പാര്‍ക്കില്‍

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.

വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്

വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.

PHOTO GALLERY

Syndicate content