state

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്: 
ശാസ്ത്രസാഹിത്യ പരിഷത്ത്
 
ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷ്‌റപ് ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. 

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക - പരിഷത്ത്

കൂടങ്കുളം സമരത്തെ പിന്തുണയ്ക്കുക

കൂടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത്
നമുക്കും കൂടി വേണ്ടി!

ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ചീമേനി ആണവനിലയത്തിനെതിരെ സമരം ചെയ്തത് ചീമേനിക്കാര്‍ മാത്രമായിരുന്നില്ല എന്ന് ഓര്‍ക്കുക. അത് നമ്മുടെ എല്ലാവരുടെയും സമരം ആയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കണം എന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ നമ്മുടെ നിയമസഭ പോലും പിന്നീട് അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായത്.
കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികള്‍ മാത്രമാണവര്‍. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യാ ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.

സൗരോര്‍ജം പവനോര്‍ജം മുതലായ ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് ജര്‍മനിപോലെ സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുന്ന ഇക്കാലത്ത്, ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശിയോടെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആണവപരിപാടിയുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്. ഈ ഉദ്യമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വാങ്ങണമെന്നും കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൂടംകുളത്ത് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സകലവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

താക്കീതായി ജനകീയ കൂട്ടായ്മ

കേരള വികസനം ജനകീയ കൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍

കേരള വികസനത്തിന് ജനകീയബദല്‍
ജനകീയ കൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍

എമര്‍ജിംഗ് കേരളാപരിപാടിയുടെ പശ്ചാത്തലത്തില്‍ കേരളവികസനത്തിന് ഒരു ജനകീയകൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍ നടക്കും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. പ്രഭാത് പട്‌നായിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പരിഷത്ത് മുന്‍പ്രസിഡണ്ട് പ്രൊഫ. എം.കെ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

കേരള വികസനം: ജനകീയ കൂട്ടായ്മ


വിശദമായ നോട്ടീസിന് അറ്റാച്ച്മെൻറ് കാണുക....

രണ്ടാം മുണ്ടേരി മാര്‍ച്ച്

നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.
മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വന്‍ ജനമുന്നേറ്റം ആവശ്യമാണ്. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കരുത് - അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ തുടരാനുള്ള നീക്കം പ്രതിരോധിക്കുക

എന്‍ഡോസള്‍ഫാന്‍ ഉപയോഗം
തുടരാനുള്ള നീക്കത്തെ പ്രതിരോധിക്കുക

കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ.

Parishad Vartha July 1- 15

 Click on the image for Downloading the Parishath Vartha - Part 1 and Click Here for Part - 2

പരിഷത്ത് ഉബുണ്ടു പ്രകാശനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തില്‍ ഉബുണ്ടു ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറിന്റെ പതിപ്പ് തയ്യാറാക്കി.

 

Syndicate content