വേണം മറ്റൊരു കേരളം

Culture

Activities in the area of Culture and cultural promotion by KSSP

ഹരിതവഴികള്‍ കാട്ടി ശാസ്ത്ര കലാജാഥകള്‍ പ്രയാണം പൂര്‍ത്തിയാക്കി

(കുത്തിയതോട് ജാഥാ സമാപനം- കെ.കെ കൃഷ്ണകുമാർ)

മനുഷ്യന്റെ ഉള്ളിലും ജീവിത പരിസരങ്ങളിലും മാലിന്യങ്ങള്‍ മാത്രം വിതയ്ക്കുന്ന പുത്തന്‍ വികസന സങ്കല്‍പ്പങ്ങള്‍ക്കും ഉപഭോഗ ഭ്രാന്തിനും എതിരെ ചെറുത്തു നില്‍പ്പിന്റെ ഹരിതവഴികള്‍ തുറക്കാനുള്ള ആഹ്വാനവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 30-ാമത് സംസ്ഥാന ശാസ്ത്രകലാജാഥ ഡിസം. 18 പ്രയാണം പൂര്‍ത്തിയാക്കി.

പരിഷദ് കലാജാഥകള്‍ക്കു തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള വ്യാപകമായി നടത്തുന്ന വേണം മറ്റൊരു കേരളം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു കലാജാഥകള്‍  കാസര്‍കോട് ജില്ലയിലെ മുന്നാട്, ഇടുക്കിയിലെ പൈനാവ്, പത്തനംതിട്ടജില്ലയിലെ വടശ്ശേരിക്കര എന്നിവടങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ചു. മുന്നാട് അംബികാസുതന്‍ മാങ്ങാട്, വടശ്ശേരിക്കര മുരുകന്‍ കാട്ടാക്കട, ഇടുക്കി പൈനാവില്‍ ആന്റണി മുനിയറ  എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. (ജാഥാ റൂട്ട് ഇതോടൊപ്പം താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന പി.ഡി.എഫ് ഫയില്‍ നിന്നും വായിക്കാം)

ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

കേരളം മുന്നേറുന്നത് ജീര്‍ണ്ണതയുടെ കേരളാ മോഡലിലേയ്‌ക്കോ?
മുല്ലനേഴിക്ക് സമര്‍പ്പിച്ച് ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂന്ന് ശാസ്തകലാജാഥകള്‍ 2011 ഡിസംബര്‍ മൂന്ന് മുതല്‍ 18 വരെ കേരളപര്യടനം ആരംഭിക്കുകയാണ്. പരിഷത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു അടുത്ത സഹയാത്രികനും ആദ്യ കലാജാഥ മുതല്‍ക്കേ അതിന്റെ രചയിതാക്കളിലും അഭിനേതാക്കളിലും പ്രധാനിയുമായിരുന്ന മലയാളത്തിലെ ശ്രദ്ധേയ കവി ശ്രീ. മുല്ലനേഴിയുടെ അകാലചരമം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2011. അതിനാല്‍ ഈ വര്‍ഷത്തെ ശാസ്ത്രകലാജാഥ, പരിഷത്, മുല്ലനേഴിക്ക് സമര്‍പ്പിച്ചിരിക്കുന്നു. (വിശദവിവരങ്ങൾ തുടർന്ന് വായിക്കുക)

 

KSSP Kalajathas begin from Dec. Third

Three Kalajathas as part of KSSP's campaign 'Venam Mattoru Keralam' ( We Need Another Kerala) will be touring  from December 3rd to 18th all over Kerala. The Jathas will start from  Munnad at Kasargod, Painvu at Idukki and Vadasserikkara at Pathanamthitta on December 3rd evening. Sri Ambikasuthan Mangad, Sri Antony Muniyara and Sri Murukan Kattakkada will inaugurate the Jathas resepectively at Munnad, Pinavu and Vadasserikkara. Sri K T Radahakrishnan, KSSP President, Sri Kavumbayi Balakrishnan, KSSP former President and Sri T P Srisankar, KSSP Jeneral Secretary will explain the campaign respectively.

The detailed jatha notice is attached.

മാധ്യമശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാകമ്മറ്റി

മാധ്യമ ശില്പശാല

2011 ഒക്ടോബര്‍ 5 ബുധന്‍ രാവിലെ 9.30 മുതല്‍ 4.00 വരെ

ഇടപ്പള്ളി പരിഷദ് ഭവനില്‍

ഉദ്ഘാടനം - ശ്രീ. പി.രാജീവ് എം.പി.

 

                     പങ്കെടുക്കുന്നവര്‍ :

                     ശ്രീ. ജോജി കൂട്ടുമ്മേല്‍ 

                                (കെ.എസ്.എസ്.പി. കേ‌ന്ദ്രനിര്‍വ്വാഹകസമിതി അംഗം)

                     ശ്രീ. ലാസ്സര്‍ ഷൈന്‍ കെ..

                     (തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍)

                     അഡ്വ. സുജിത് ടി.കെ.

                                (സംസ്ഥാന ഐ.ടി. കണ്‍വീനര്‍, കെ.എസ്.എസ്.പി.)

 

മറ്റൊരു കേരളം - ചലച്ചിത്ര പാഠശാല

വേണം മറ്റൊരു കേരളം - വികസന ക്യാമ്പയിന്റെ ഭാഗമായി ജനകീയ ചലച്ചിത്രോത്സവങ്ങളും ചലച്ചിത്ര സംവാദങ്ങളും നടത്തുന്നു. ഈ പരിപാടികള്‍ക്കായുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി ഒക്ടോ. 5.6 തീയതികളില്‍ തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന ചലച്ചിത്ര പാഠശാല പ്രമുഖ സംവിധായകന്‍ പ്രിയനന്ദന്‍ ഉത്ഘാടനം ചെയ്യും. 

തിരുവനന്തപുരത്തും കോഴിക്കോട്ടും പരിഷത്ത് നാടകങ്ങള്‍

ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകളിലുടെ ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ച മികച്ച നാടകങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും വീണ്ടുമവതരിപ്പിക്കുന്നു. മാര്‍ച്ച് 27ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ദേശീയ നാടകദിനാചരണത്തീന്റെ ഭാഗമായി വൈകിട്ട് ആറിന് പരിഷത്ത് നാടകങ്ങള്‍ അവതരിപ്പിക്കും. മാര്‍ച്ച് 29 ന് കോഴിക്കോട് നടക്കുന്ന ദേശീയ നാടകോത്സവത്തില് വൈകിട്ട് 5 ന് ഇവ വീണ്ടും അവതരിപ്പിക്കുന്നു. എന്തിന്നധീരത്, ഒരു ധീരസ്വപ്നം, ഏകലവ്യന്റെ പെരുവിരല്‍, കുടിയോടെ പോരുവിന്‍, കുറവരശുകളി, പരശുപുരം ചന്ത എന്നിവയാണ് നാടകങ്ങള്‍.
ഏവര്‍ക്കും സ്വാഗതം.

ഇന്റര്‍നെറ്റ് കഫേകള്‍ ഉടച്ചു വാര്‍ക്കുക

ഇന്റര്‍നെറ്റ കഫേകള്‍ ഉടച്ചു വാര്‍ക്കുക

(കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരണത്തിന്ന്
നല്കിയത്.)
പെട്രോള്‍ കൊണ്ട് ഓടിക്കുന്ന വാഹനം
കണ്ടുപിടിച്ചതന്ന് ശേഷം അത് ലോകമാസകലം
വ്യാപിക്കാന്‍ 55 കൊല്ലങ്ങള്‍ വേണ്ടി വന്നു. എന്നാല്‍
ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ എടുത്തത് വെറും 7 കൊല്ലങ്ങള്‍
മാത്രവും. അത് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍
വര്‍ദ്ധിച്ചുകൊണ്ടേ വരികയാണ്. അതോടൊപ്പം തന്നെ
ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുണ്ടാവുന്ന സൈബര്‍
കുറ്റകൃത്യങ്ങളും ലൈംഗികചൂഷണങ്ങളും കൂടി
കൊണ്ടിരിക്കുകയാണ്.

ഇത്തരം കഫേകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന
വെബ് ക്യാമറകള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാ
ര്യതകള്‍ ചിത്രീകരിക്കുകയും അവ മാറ്റം വരുത്തിയും
അല്ലാതെയും ഇന്റര്‍നെറ്റ് വഴിയും മോബൈണ്‍ ഫോണ്‍ വഴിയും
മറ്റും പ്രചരിപ്പിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു.

എസ് പി എന്‍ അനുസ്മരണവും ജൈവവൈവിധ്യപഠനക്ലാസ്സും

പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ - എസ് പ്രഭാകരന്‍ നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന്‍ നായര്‍, ശ്രീ എ. എന്‍ ശിവരാമന്‍ നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. എം. കെ. പ്രസാദ് "ജൈവവൈവിധ്യം തന്നെയാണ് ജീവിതം" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കാലടി നാരായണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീ കെ. കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി കെ. എം. മല്ലിക ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മേഖലാ സെക്രട്ടറി ജയദീപ് നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.

PHOTO GALLERY

Syndicate content