വേണം മറ്റൊരു കേരളം

Balavedi

KSSP Children's activities

The KSSP State Balavedi Camp Concluded

The three day  KSSP State Balavedi Camp came to a close  at Painavu, Idukki with much enthusiasm. The camp was organsied in connection with the International Year of Forest 2011  with the support of Kerala Forest Department. Cconducted with a view to  formulate and train the activities  to be done in the Balavedis of KSSP to commemorate the Forest Year, the camp was attended by around 50 participants from all over the State.  Apart From the Forest Officials, Sri R Radhakrishnan, K K Krishnakumar etc. attended the camp as resource persons. "It was an earnest effort to bring up our children across the state dedicate to the cause of forest and environment.

International Year of Forest -Slide Presentation

See this link for a slide presentation about International Year of Forest, prepared by KSSP Balavedi SUb Committee. It is useful for conducting classes of Environmental Day : http://www.slideshare.net/Advtksujith/international-year-of-forest

ജൂണ്‍ 5 ന് ബാലവേദികളില്‍ പരിസരദിന റാലി

ലോക പരിസര ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ ബാലവേദികളില്‍ പരിസര ദിനറാലി നടത്തുന്നു. ജൂണ്‍ 5 ഞായറാഴ്ച വെകിട്ട് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലുള്ള ബാലവേദികള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൃക്ഷത്തൈ നടുന്നതടക്കം വിപുലമായ അനുബന്ധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

തൃശ്ശൂരില്‍ വന അവാസവ്യവസ്ഥയുടെ പരിപാലനം എന്ന വിഷയത്തില്‍ പരിഷത് പരിസര വിഷയ സമിതി, സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും.

ബാലവേദി പ്രവര്‍ത്തകര്‍ക്കായുള്ള നിര്‍ദ്ദേശം ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു.

 

 

രസതന്ത്രവര്‍ഷം - അവതരണം

അന്താഷ്ട്ര രസന്ത്ര വര്‍ഷത്തിന്റെ ഭാഗമായി നടത്തുന്ന ബാലോത്സവങ്ങളില്‍ അവതരിപ്പിക്കാവുന്ന രസതന്ത്ര പരീക്ഷണങ്ങളെ സംബന്ധിച്ചുള്ള ഒരു   പ്രസന്റേഷന്‍/പവര്‍ പേയിന്റ് പ്രസന്റേഷനും അന്താരാഷ്ട്ര വനവര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയിട്ടുള്ള പ്രസന്റേഷനം ഇവിടെ ചേര്‍ത്തിരിക്കുന്നത് ഡൌണ്‍ലോഡു ചെയ്യാം.

രസന്ത്ര ശാസ്ത്രപരീക്ഷണങ്ങളുള്‍പ്പെടെയുള്ള രസതനന്ത്രവര്‍ഷ ബാലോത്സവങ്ങള്‍ എങ്ങിനെ നടത്തണം എന്ന് വിശദമാക്കുന്ന കൈപ്പുസ്തകം തൊട്ടുതാഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡാം ... 

Download

ബാലവേദി കൈപ്പുസ്തകം

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ യുറീക്കാ ബാലവേദി പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുന്നതിന് സഹായകമായ ബാലവേദി കൈപ്പുസ്തകം ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം....

Download

BAALOTSAV 2011-STATE CAMP

State Level Training for Eureka Balavedi resource persons to conduct Baalotsav -2011 will be held on April 21 and 22. Main theme of the camp is the International  Year of Chemistry and Forest. Camp will be held at Thiruvananthapuram and Malappuram. For details see the programme in  malayalam attached bellow.

Download

അബുദാബിയില്‍ ചങ്ങാതിക്കൂട്ടം

-2011 ഫെബ്രുവരി 25 ന് വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നുകൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.

അന്താരാഷ്‌ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായില്‍ പരിസ്ഥിതി ക്യാമ്പ്

 പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുതുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍  അടുപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട്‌ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി  ദുബായ് ചാപ്ടര്‍  പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്‌ട്ര വന വര്‍ഷാചരണ സമാപനവുമായി ബന്ധപ്പെട്ടാണ് ഏകദിന പരിസ്ഥിതി  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബായ് സഫാ പാര്‍കില്‍ വച്ചു  ഡിസംബര്‍ 30 നു ആണ് ക്യാമ്പ് . പാര്കിലെ  വിവിധങ്ങളായ നൂറുകണക്കിന്  സസ്യ ജലങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ ക്യാമ്പ് ഉപകരിക്കും  .

ബാലവേദി ജില്ലാ ശില്പശാല

മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.

PHOTO GALLERY

Syndicate content