മലയാളത്തിലെ ബാലസാഹിത്യം അതിന്റെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും പുതിയ രീതികള്‍ സ്വീകരിച്ചുവരുന്ന കാലമാണിത്. പരമ്പരാഗതമായ വിഷയങ്ങളും അവതരണരീതികളും വിട്ട്, പുതിയ കാലത്തോടും പുതിയ കുട്ടികളോടും സംവദിക്കുന്ന രചനകള്‍ പിറക്കുന്നു. ഏതുതരം രചനയായാലും കുട്ടികളില്‍ കൗതുക മുണര്‍ത്തണം. അവരെ ജിജ്ഞാസുക്കളാക്കണം. വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കണം. എന്നും മുന്നിലുള്ള കാഴ്ചകളെപ്പോലും വ്യത്യസ്തരീതിയില്‍ കാണാന്‍ പ്രാപ്തരാക്കണം. അതിരില്ലാതെ ഭാവനകള്‍ വിടര്‍ന്നാടുന്ന ഒരിടമാവണം ബാലസാഹിത്യം. കയറൂരിയ ഭാവനാസൃഷ്ടികളാകുമ്പോഴും മനുഷ്യനെയും പ്രകൃതിയെയും അവയുടെ പ്രകൃതത്തെയും കൈവിടാതിരിക്കണം.
‘ചങ്ങായിവീട്’ അത്തരം ഒരു രചനയാണ്. ഈ നോവലില്‍ നിറയുന്നത് ഫാന്റസിയാണ്. നമ്മുടെ ഗ്രാമ ജീവിതത്തെ അലിയിച്ചുചേര്‍ത്ത് ഫാന്റസിയെ യാഥാര്‍ഥ്യ തുല്യമാക്കിയിരിക്കുന്നു, ഇവിടെ.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രുചിക്കും വിധം ഈ നോവല്‍ രചിച്ചിരിക്കുന്നത് പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ പി കെ സുധിയാണ്. രണ്ടാം പതിപ്പ്. വില 80രൂപ

Categories: Updates