Blogs

ഭൂമി പൊതു സ്വത്താണ് സംസ്ഥാന സെമിനാര്‍ കോഴിക്കോട്ട്

ഭൂമിപൊതുസ്വത്ത് സംസ്ഥാന സെമിനാര്‍
2010എപ്രില്‍ 6 ചൊവ്വ ടൌണ്‍ ഹാള്‍കോഴിക്കോട്

ഭൂവിനിയോഗത്തില്‍ ഭക്ഷ്യ സുരക്ഷക്കും
തൊഴില്‍ സുരക്ഷക്കും മുന്‍ഗണന നല്‍കുക
എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന
സെമിനാര്‍ നടന്നു. പരിഷത്ത് സംസ്ഥാന
പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍
അദ്ധ്യക്ഷം വഹിച്ച സെമിനാര്‍ ഉദ്ഘാടനം
നിര്‍വഹിച്ചത് സെന്‍റര്‍ ഫോര്‍ ഡവലപ്മെന്റ്
സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍
ഡോ.കെ.പി.കണ്ണനായിരുന്നു. ഡോ.ആര്‍.വി.ജി.
മേനോന്‍ വിഷയം അവതരിപ്പിച്ചു. ശ്രീ.സത്യന്‍
മൊകേരി,അഡ്വ.ഇ.കെ.നാരായണന്‍,ശ്രീ.
പി.എം.സുരേഷ്ബാബു.ഡോ.കെ.എന്‍.
ഗണേഷ്,പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍
തുടങ്ങിയവര്‍ പ്രതികരിച്ച് സംസാരിച്ചു.

പരിഷത്ത് സ്കൂള്‍ കോഴിക്കോട് ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍

സംഘടനാ വിദ്യാഭ്യാസത്തിന്ന് പരിഷത്ത് സ്കൂള്‍.
2010 എപ്രില്‍ 3,4 തീയതികളില്‍
കോഴിക്കോട് ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളില്‍

ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ വെച്ചാണ് പരിഷത്ത്
സ്കൂള്‍ നടന്നത്. ആകെ 134 പേര്‍ പരിപാടിയില്‍
പങ്കാളികളായി. വളയം യു.പി.സ്കൂളില്‍ വെച്ച് നടന്ന
പരിപാടി ഏഷ്യാനെറ്റ് മഞ്ച് മാസ്റ്റര്‍ സിംഗര്‍
വിജയിയും ബാലവേദി പ്രവര്‍ത്തകയുമായ
ശ്വേതാ അശോക് ഒരു ഗസല്‍ ആലപിച്ചു കൊണ്ട്
ഉദ്ഘാടനം നിര്‍വഹിച്ചു. പേരാമ്പ്രയിലെ എരവട്ടൂര്‍
നാരായണവിലാസം യ.പി.സ്കൂള്‍,ചെറുകുളത്തൂര്‍
ഈസ്റ്റ് എ.എല്‍.പി സ്കൂള്‍ എന്നിവയാണ് മറ്റ്
കേന്ദ്രങ്ങള്‍. നാദാപുരം,കുന്ദമംഗലം,പേരമ്പ്ര
മേഖല കമ്മറ്റികളാണ് സംഘാടനം നിര്‍വഹിച്ചത്.
മുഴുവന്‍ മേഖല കമ്മറ്റികളും പരിഷത്ത് സ്കൂളിന്ന്
വേണ്ടി രണ്ടായിരം രൂപയുടെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ച്
മുഴുവന്‍ തുകയും ജില്ലാ കമ്മറ്റിയെ ഏല്‍പിച്ചിരുന്നു.

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍ തുടര്‍ച്ച

മാര്‍ച്ച് 8 വനിതാദിനം

ചേളന്നൂര്‍ മേഖലയിലെ കക്കോടിയില്‍ 35 പേര്‍ പങ്കെടുത്ത പരിപാടിയില്‍ സുജ അശോകന്‍,എ.കല്യാണിക്കുട്ടി തു‍ങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു. കാക്കൂര്‍ യൂണിറ്റില്‍ നടന്ന സംവാദ സദസ്സില്‍ സുജഅശോകന്‍ വിഷയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടരി ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ല
ട്രഷറര്‍ പി.വിജയന്‍ അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടരി ദിനേശ് നടുവല്ലൂര്‍ യു.മൊയതീന്‍ തുടങ്ങിയവര്‍
സംസാരിച്ചു.

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍ തുടര്‍ച്ച

മാര്‍ച്ച് 8 വനിതാദിനം മറ്റ് മേഖലകളില്‍

കോര്‍പറേഷന്‍ മേഖലയില്‍ കാരന്നൂര്‍ യു.പി.സ്കൂള്ലി‍ല്‍ "സാമൂഹ്യപുരോഗതിക്ക് സ്ത്രീ പുരുഷ സമത്വം"എന്ന വിഷയമവതരിപ്പിച്ചകൊണ്ട് അഡ്വ. പി.എം.ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്. ഡോ.ഡി.കെ.ബാബു. അദ്ധ്യക്ഷനായിരുന്നു. 50 പേരോളം പങ്കെടുത്ത് പരിപാടിയില്‍ ബാലാമണി ടീച്ചര്‍,എന്‍.ശാന്തകുമാരി, പുഷ്പ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ച. തുടര്‍ന്ന് നടന്ന ദൃശ്യോല്‍സവത്തില്‍ "ദി മദര്‍", “നിറം മങ്ങിയ പട്ടങ്ങള്‍" തുടങ്ങിയ
സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മേലടി മേഖലയില്‍
പ്രതീക്ഷ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി അംഗം ​എന്‍.ശാന്തകുമാരി വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് "സാമൂഹ്യമാറ്റത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് "എന്ന വിഷയം കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

കൊയിലാണ്ടി മേഖല

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8 മേഖലകളില്‍

വനിതാദിന പ്രവര്‍ത്തനങ്ങള്‍ മേഖലകളിലൂടെ
8 മാര്‍ച്ച് 2010
മുക്കം മേഖല
മുക്കം ഗ്രാമ പഞ്ചായത്ത് ആഡിറ്റോറിയത്തില്‍
വെച്ച് നടന്ന പരിപാടിയില്‍ നിര്‍വാഹകസമിതി
അംഗം ശാന്തകുമാരി വിഷയമവതരിപ്പിച്ചു. ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പുഷ്പ, ശാന്ത, തുടങ്ങിയവര്‍ സംസാരിച്ചു. 55 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൊടുവള്ളി മേഖല
കൊടുവള്ളി മേഖലയിലെ കിഴക്കോത്ത് എ.എം.എല്‍.
പി.സ്കൂളില്‍ വെച്ചാണ് വനിതാദിന പരിപാടി നടന്നത്.
മേഖല പ്രസിഡണ്ട് എ.ബിന്ദു നേതൃത്ത്വം കൊടുത്ത
പരിപാടിയില്‍ 40 പേര്‍ പങ്കെടുത്തു.

ബാലുശ്ശേരി മേഖല
ബാലുശ്ശേരി മേഖലയിലെ പറമ്പിന്‍ മുകള്‍ വനിതാ
വായനശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍
36 പേര്‍ പങ്കെടുത്തു. എം.പി.സി.നമ്പ്യാര്‍ വിഷയാ

അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് 8

“തുല്യ അവകാശം,തുല്യ അവസരം, എല്ലാവര്‍ക്കും പുരോഗതി"

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം.
മാര്‍ച്ച് 8 കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ മേഖലകളിലും
വനിതാദിന പരപാടികള്‍

അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തില്‍
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മേഖലകളിലും പരിപാടികള്‍
സംഘടിപ്പിച്ചു.പേരാമ്പ്ര മേഖലയില്‍ ശ്രീമതി.കെ.കെ.ലതിക
ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും പുരുഷന്മാരുമുള്‍പടെ
100 പരം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ല കമ്മറ്റി അംഗം കെ.കെ.ശിവദാസന്‍ രേഖ അവതരിപ്പിച്ച. മേഖല സെക്രട്ടരി ടി.സുരേഷ് സ്വാഗതമാശംസിച്ചു പരിപാടിയില്‍ അദ്ധ്യക്ഷം വഹിച്ചത് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നല്ലശ്ശേരി ാലകൃഷ്ണന്‍
നായരായിരുന്നു.പരിഷത്ത് ജില്ല സെക്രട്ടരി പ്രസാദ്,

കോഴിക്കോട് ജില്ല പ്രവര്‍ത്തക സംഗമം 2010

കോഴിക്കോട് ജില്ല പ്രവര്‍ത്തക സംഗമം
കോഴിക്കോട് ജില്ല പ്രവര്‍ത്തകരുടെ 2010ലെ ആദ്യത്തെ സംഗമം കോര്‍പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ പ്രദേശത്ത് കാരന്നൂര്‍ യു.പി.സ്കൂളില്‍ വെച്ച് നടന്നു. ജില്ലയിലെ യൂനിറ്റ് സെക്രട്ടരിമാര്‍, പ്രസിഡണ്ട്മാര്‍, മേഖല കമ്മറ്റി അംഗങ്ങള്‍, ജില്ല,സംസ്ഥാനപ്തല പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്നുകൊണ്ടുള്ള വിപുലമായ ഒരു ഒത്തുചേരലായിരുന്നു ആ സംഗമം. മാര്‍ച്ച് 14ന്ന് രാവിലെ 10.30ന്ന് എരഞ്ഞിക്കല്‍ യു.പി.സ്കൂളില്‍ 175 പേര്‍ എത്തി ചേര്‍ന്നു.

ദേശീയ ശാസ്ത്ര ദിനാചരണം കോഴിക്കോട്ട്

സണ്‍ ഡയല്‍
പുരാതന കാലം മുതല്‍ക്ക് സൂര്യപ്രകാശം കൊണ്ട് സമയം കണ്ട് പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരുപകരണം.കോഴിക്കോട് ജില്ലയില്‍ ഇക്കൊല്ലം ദേശീയ ശാസ്ത്ര ദിനാചരണം ആചരിച്ചത്
കോര്‍പറേഷന്‍ മേഖലയിലെ സെന്റ് മൈക്കിള്‍സ് ഹൈസ്കൂളില്‍ ഒരു സണ്‍ ഡയല്‍ സ്ഥാപിച്ചു കൊണ്ടാണ്. ഭൂമിയുടെ ദൈനികചലനം, നേരില്‍ കണ്ട് മനസിലാക്കാന്‍ ഉതകുന്ന ലളിതമായ ഒരുപകരണം. കൂടാതെ പ്രാദേശിക സമയം കണ്ട് പിടിക്കാം, സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനങ്ങള്‍ മനസിലാക്കാം, രാത്രി മൂണ്‍ ഡയലായി ഉപയോഗിക്കാം
അങ്ങനെ എത്രയെത്ര ഉപയോഗങ്ങള്‍. 2010 ഫെബ്രുവരി 28 ന്നു കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യുട്ടി മേയര്‍ ശ്രീ.പി.ടി.അബ്ദുള്‍ ലത്തിഫാണ് ഡയല്‍ ഉദ്ഘാടനം ചെയ്തത്. സ്കൂളിന്റെ PTA വൈസ്
പ്രസിഡണ്ടും പരിഷത്ത് പ്രവര്‍ത്തകനുമായ ശ്രീ.സാലിഹിന്റെ പരിശ്രമഫലമായാണ് ഡയല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്.

ദേശീയ പാത സ്വകാര്യവല്‍ക്കരിക്കരുത്

ദേശീയപാതകള്‍സ്വകാര്യവല്‍ക്കരിക്കരുത്

ദേശീയ പാതകള്‍ സ്വകാര്യവല്‍ക്കരിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലയില്‍
അഴിയൂര്‍ മുതല്‍ വെങ്ങളം വരെ രണ്ട് ദിവസം കാല്‍നട പ്രചാരണ ജാഥ നടത്തുകയുണ്ടായി. 2010 ഫെബ്രുവരി 5 ന്ന് വൈകുന്നേരം 5 മണിക്ക് ചോമ്പാലയില്‍ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്ത
ജാഥ 7 ന്ന് വൈകുന്നേരം 5.30 ന്ന് 40 കിലോമീറ്റര്‍ ദൂരം താണ്ടി വെങ്ങളത്ത് സമാപിച്ചു. ദേശീയപാതക്കിരുവശത്തുമുള്ള നാട്ടുകാരും കച്ചവടക്കാരും ബഹുജനങ്ങളും വന്‍ ആവേശത്തോടെയാണ്
ജാഥക്ക് സ്വീകരണം നല്‍കിയത്. 16 കേന്ദ്രങ്ങളിലായി ജാഥ ക്യാപ്ടന്‍ ടി.പി. ദാമോദരന്‍,മോഹനന്‍ മണലില്‍, ടി.പി.സുകുമാരന്‍. സുഗതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യദിവസം 89 പേരും രണ്ടാമത്തെ ദിവസം 57 പേരും ജാഥയില്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലാ സമ്മേളനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള കോഴിക്കോട് ജില്ല സമ്മേളനം 2010 ജനുവരി 22,23,24 തീയതികളില്‍ ബാലുശേരി മേഖലയിലെ
അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. 22 ന്ന് വൈകുന്നേരം കൂട്ടാലിട ടൌണില്‍ നടന്ന പൊതുസമ്മേളനം പരിഷത്ത് സംസ്ഥാന പ്രസി‍ണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.
തുടര്‍ന്ന് സംസ്ഥാനവിദ്യാഭ്യാസ സബ്കമ്മറ്റി കണ്‍വീനര്‍ ശ്രീ.കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു.
23ന്ന് പ്രതിനിധി സമ്മേളനം അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 10.30 ന്ന് ഡോ.
എം.പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയതു. രണ്ട് ദിവസം നടന്ന സമ്മേളന ത്തില്‍ 285 ഓളം പ്രതിനിധികള്‍
പങ്കെടുത്തു.
രണ്ടാം ദിവസം 48 ജില്ല കമ്മറ്റി അംഗങ്ങളെയും സംസ്ഥാന കൌണ്‍സിലിനെയും രണ്ട് ആഡിറ്റര്‍മാരെയും തെരഞ്ഞെടുത്തു.

ജില്ലാ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും

Syndicate content