വേണം മറ്റൊരു കേരളം

arunned's blog

അന്താരാഷ്‌ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായില്‍ പരിസ്ഥിതി ക്യാമ്പ്

 പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുതുന്നതിനും കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍  അടുപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട്‌ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി  ദുബായ് ചാപ്ടര്‍  പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്‌ട്ര വന വര്‍ഷാചരണ സമാപനവുമായി ബന്ധപ്പെട്ടാണ് ഏകദിന പരിസ്ഥിതി  ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബായ് സഫാ പാര്‍കില്‍ വച്ചു  ഡിസംബര്‍ 30 നു ആണ് ക്യാമ്പ് . പാര്കിലെ  വിവിധങ്ങളായ നൂറുകണക്കിന്  സസ്യ ജലങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ ക്യാമ്പ് ഉപകരിക്കും  .

തിരുവനന്തപുരം ജില്ല സമ്മേളനം 8,9 തീയതികളിൽ

കേരള ശാസ് ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ജനുവരി 8 , 9 തീയതികളില്‍ കിളിമാനൂര്‍ മേഖലയിലെ നാവായിക്കുളം എച്ച്.എസ്.എസ്സി-ല്‍ വച്ച് നടക്കും. ജില്ലയിലെ 13 മേഖലകളില്‍ നിന്നായി 300-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം സി ഡി എസ് മുൻ ഡയറക്ടർ പ്രൊഫ.കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്യും. അസംഘടിതമേഖലയും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ പോങ്ങനാട്, കല്ലമ്പലം എന്നിവിടങ്ങളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്ട്‌വേറിന്റെ പ്രചാരണാര്‍ഥം ഐ.ടി.കൂട്ടായ്മ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കുന്നു. തിരുവനന്തപുരം നഗരസഭാ കൌൺസിലർ അഡ്വ: എസ്.വി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ ടി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും

Add new comment 1 read

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സമാപിച്ചു.

പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നു വന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് സമാപിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ഡോ.എ. സുബ്രഹ്മണ്യം ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബാലശാസ്ത്ര കോണ്‍ഗ്രസിന്‍റെ ലക്ഷ്യത്തെക്കുറിച്ചു ഡോ.ആര്‍.വി.ജി. മേനോനും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാമുഖം എന്ന വിഷയത്തില്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സയന്‍റിസ്റ്റ് ഡോ. രാജശേഖരനും ക്ലാസെടുത്തു.
ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പി. 14 ജില്ലകളില്‍ നിന്നായി 150 കുട്ടികളും 50 അധ്യാപകരും പരിഷത്ത് പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.ബി.രമേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് കുരുന്നു പ്രതിഭകൽക്കുള്ള സമ്മാനദാനം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ ഡയറക്ടർ ഡോ.സി.ടി.എസ്.നായർ നിർവഹിച്ചു. പ്രൊഫ. കെ. പാപ്പൂട്ടി, എസ്.ശശിധരൻ തൂടങ്ങിയവർ സംസാരിച്ചു. പങ്കെടുത്ത 150ൽ പരം കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രോജക്ട് പ്രവർത്തനം നടന്നത്. ടി.ബി.ജി. ആർ.ഐ.യിലെ വിദഗ്ദർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടി.ബി.ജി.ആർ.ഐയിലെ ഔഷധസസ്യങ്ങൾ, മഞ്ഞളിൽ നിന്ന് ഔഷധം, ഇലഞ്ഞിയിൽ നിന്ന് വേദനസംഹാരി, ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ് തുടങ്ങിവയായിരുന്നു പ്രോജക്ട് വിഷയങ്ങൾ.

സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ

ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് മെയ് 14,15 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ പാലോട് ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ വച്ച് ടി.ബി.ജി.ആർ.ഐ. യുടെ സഹകരണത്തോടെ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നടന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 ൽ പരം മികച്ച വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. 14ന് രാവിലെ 10 ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഉദ്ഘാടനം നിർവഹിക്കും.

വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്

വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.

തിരുവനന്തപുരം ജില്ലാ വാര്‍ഷികം 23,24ന് നെടുമങ്ങാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 ജനുവരി 23,24 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.കെ.എന്‍.ഗണേഷ് ഉദ്ഘാടനം ചെയ്ത് “ആഗോളവല്‍ക്കരണകാലത്തെ വിദ്യാഭ്യാസവും സംസ്കാരവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

നെടുമങ്ങാട്ട് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ കമ്മറ്റി അംഗം ശ്രീ.ശ്രീകണ്ഠന്‍ നായരുടെ വസതിയിലാണ് ജനുവരി 10 ന് ബാലവേദി ക്യാമ്പ് നടന്നത്. ഡോ.ബി.എസ്. രാജശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അറുപതോളം കുട്ടികള്‍ പങ്കെടുത്തു. നെടുമങ്ങാട്ട് ഉണ്ടായിരുന്ന ബാലവേദിയുടെ പുനരുജ്ജീവനമായിരുന്നു ലക്ഷ്യം. വെമ്പായം പ്രശാന്ത്, കുറ്റ്യാണി സതീന്ദ്രന്‍ എന്നിവര്‍ ക്യാമ്പ് നയിച്ചു. ഒറിഗാമി പരിശീലനം, സൌരകണ്ണട നിര്‍മ്മാണം, ടെലസ്കോപ്പ് നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.

PHOTO GALLERY

Syndicate content