editor_08's blog

വേണം മറ്റൊരു കേരളം - ഉദ്ഘാടനം

ത്രിത്തല്ലൂരില്‍  നടന്ന തൃപ്രയാര്‍  മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ്‌ ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ്‌ കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ്‌ ആശംസകള്‍ അര്‍പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ആലപിച്ചു . വി ആര്‍ ഷിജിത്ത് സ്വാഗതവും ടി ഏ സുജിത് നന്ദിയും പറഞ്ഞു. ജനനയന സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍ പാട്ടുകളും നാടകഗാനങ്ങളും അവതരിപ്പിച്ചു.

ബി.ഒ.ടി വിരുദ്ധ ജാഥ

ബി.ഒ.ടി. വിരുദ്ധ ജാഥ

എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് പങ്കെടുത്തു.

ഓ എസ് സത്യന്‍ അനുസ്മരണം

ഓ എസ് സത്യന്‍ അനുസ്മരണം

സര്‍ഗോത്സവം

സര്‍ഗോത്സവം-2011
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്രയാര്‍ മേഖല കമ്മിറ്റി അവധിക്കാല സര്‍ഗോത്സവം സംഘടിപ്പിച്ചു. ഏപ്രില്‍ 2,3 തിയതികളിലായി തൃത്തല്ലൂര്‍ യു.പി. സ്കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ മേഖലയിലെ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത കവി മുല്ലനേഴി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത സര്‍ഗോത്സവം വിവിധ മൂലകളായാണ് സംവിധാനം ചെയ്തിരുന്നത്.

AIPSC 2010 BLOG

The 13th biennial Congress of the All India People's Science Congress will be held at Trissur, Kerala from December 27-31. Kerala Sastra Sahitya Parishad will host the congress. An organising committee with Dr. Kavumbayi Balakrishnan as Generel Convenor has been formed for the smooth conduct of the event.
See the blog for more details http://aipsc2010.blogspot.com

അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ്സ് 2010 ഡിസംബര്‍ 27 മുതല്‍ 31 വരെ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടക്കും. സംഘാടകസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബ്ലോഗ് വിലാസം : aipsc2010.blogspot.com

തൃശൂര്‍ ജില്ലാകമ്മിറ്റി

ജില്ലാകമ്മിറ്റി ആഗസ്റ്റ് 18ന് ഉച്ചക്ക് 2 മണി മുതല്‍ 7 മണിവരെ പരിസരകേന്ദ്രത്തില്‍ നടക്കും.

Syndicate content