വേണം മറ്റൊരു കേരളം

sivahari's blog

ബാലവേദി ജില്ലാ ശില്പശാല

മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.

വിഷയ ഗ്രൂപ്പ് ശില്പശാല

കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില് ഗ്രൂപ്പ് ചര്‍ച്ച നടത്തി പരിപാടികള്‍ക്ക് രൂപം നല്കി.

കോട്ടയം ജില്ലാ ഐ ടി ശില്പശാല നടന്നു

 

കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച്  ഒക്ടോബര്‍ 31 ശനിയാഴ്ച  നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത, അതില്‍ സ്വതന്ത്ര സോഫ്തുവെയറിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങ് ശില്പശാലയ്ക്ക് എന്തുകൊണ്ടും യോജിച്ച ഒന്നാണെന്നും, ഇതുതന്നെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വിളിച്ചോദുന്നു എന്നും ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കവെ ജില്ല ഐ ടി സബ് കമ്മറ്റി കണ്‍വീനര്‍ ശ്രീ എസ് സുധീഷ് അഭിപ്രായപ്പെട്ടു.

കോട്ടയം ഐ ടി ശില്പശാല ഡോ: ബി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലാ ഐ ടി ശില്പശാല ഡോ: ബി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക് 31ന്

 

കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക്ടോബര്‍ 31 ആം ഞായറാഴ്ച തീയതി ടി വി പുരത്ത് വച്ച് നടക്കും. കാര്യ പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.

1. രാവിലെ 10 മണി  ഉത്ഘാടനം

2. രാവിലെ 10.30 സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രാധാന്യം

3. രാവിലെ 11 സ്വതന്ത്ര സോഫ്ടുവെയര്‍ പരിശീലനം

12.45 ഉച്ച ഭക്ഷണം

കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്





ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് എത്തുന്നു

"ഭൂമി ഒരു പൊതുസ്വത്ത്" എന്ന മുദ്രാവാക്യവുമായി ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് രാവിലെ 9 ന് എത്തുന്നു. വൈക്കം ആറാട്ടുകുളങ്ങരയില്‍ വച്ചായിരിക്കും ജാഥയെ സ്വീകരിക്കുക. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ആര്‍ വി ജി മേനോന്‍ സംസാരിക്കും. ജാഥയുടെ പ്രചരണത്തിന്റെ ഭാഗമായി വൈക്കം മേഖലയില്‍ ലഘുലേഖകളും, പുസ്തകങ്ങളും വിതരണം ചെയ്തു. നാടിന്റെ സമഗ്ര വികസനം സ്വപ്നം കാണുന്ന എല്ലാ വൈക്കത്തുകാരെയും സ്വീകരണ പരുപാടിയിലേക്ക് പരിഷത്ത് മേഖലാ കമ്മറ്റിക്കുവേണ്ടി സ്വാഗതം ചെയ്യുന്നു.

PHOTO GALLERY

Syndicate content