Blogs

പാലക്കാട്‌ ജില്ല സമ്മേളനം 2013

പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ കുട്ടി (ജോ സെക്രടറി) സുധീർ (ട്രഷറർ). ഡോ ബി ഇക്ബാൽ രചിച്ച ഔഷധ വ്യവസായം ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്റെ ജില്ല തല പ്രകശനം അഡ്വ വി ടി ബലറാം എം എൽ എ നിർവഹിച്ചു.

തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു

തിരുവനന്തപുരം: രണ്ടു ദിവസമായി നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മാരായമുട്ടത്ത് ( പെരുങ്കടവിള മേഖല) നടന്ന പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു. കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ പരിസ്ഥിതിവത്കരിച്ചതാണ് അമ്പതുവര്‍ഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പ്രസ്താവിച്ചു. മാരായമുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസമൂഹത്തില്‍ നടന്ന ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം കേരളസമൂഹമോ പരിഷത്തുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളോ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുകയും ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ വേണ്ടതെന്നതാണ് വെനിസ്വേലയിലും ബ്രസീലിലുമുള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ ജനാധിപത്യമുന്നേറ്റങ്ങളുടെ നേട്ടങ്ങളെക്കാള്‍ വഴികള്‍ക്കാണ് പ്രാധാന്യം. കേവലം സന്നദ്ധപ്രവര്‍ത്തനത്തിലൂടെയല്

ല, പോരാട്ടങ്ങളിലൂടെയാണ് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെ കേരളം മാറ്റിയെടുത്തത്. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പൊതുഇടങ്ങളും പൊതുസംവിധാനങ്ങളും പക്ഷേ ഇന്ന് വെല്ലുവിളി നേരിടുകയാണ്. അവയെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ കേരളത്തിന്റെ മുന്നേറ്റം ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അമ്പതുവര്‍ഷത്തിലെത്തിയ പരിഷത്ത് പുതിയ കാലത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സജ്ജമാകേണ്ടതുണ്ടെന്നും അധ്യക്ഷത വഹിച്ച പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ആശംസ നേര്‍ന്നു. ജില്ലാ സെക്രട്ടറി ബി. രമേശ് റിപ്പോര്‍ട്ടും ട്രഷറര്‍ എം. വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ സംഘടനാരേഖ അവതരിപ്പിച്ചു. സമ്മേളനവേദിയില്‍വച്ച് പി. പ്രദീപ്, എസ്. വേലുക്കുട്ടിപ്പിള്ള എന്നിവരെ ആദരിച്ചു. ജഗത് തിരുപുറം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷിബു അരുവിപ്പുറം, ആര്‍ പരമേശ്വരന്‍പിള്ള, ടി.ആര്‍. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം
(2013 ഏപ്രില്‍ 21) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ജൈവവൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, വികസനസംഗമത്തെക്കുറിച്ച് ഡോ. കെ.പി. കണ്ണന്‍, പി.എസ്.രാജശേഖരന് എന്നിവര്‍ സംസാരിച്ചു. കെ.ജി ഹരികൃഷ്ണന്‍  ഭാവിപ്രവര്‍ത്തന രേഖ അവതരിപ്പിച്ചു.  വൈകിട്ട് ശാസ്ത്രജാഥയോടെ സമ്മേളനം സമാപിച്ചു.
പ്രസിഡന്റായി ഡോ.കെ.വിജയകുമാറിനെയും സെക്രട്ടറിയായി ബി രമേഷിനെയും ട്രഷററായി എം.വിജയകുമാറിനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. വാസുദേവന്‍പിള്ള, ഷീല എന്നിവര്‍ പുതിയ വൈസ്പ്രസിഡന്റുമാരും എസ്. രാജിത്ത്, സദീറ ഉദയകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായി 29 അംഗ ജില്ലാക്കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കേ
ജില്ലയിലെ 13 മേഖലകളില്‍ നിന്നായി ഇരുനൂറ്റിയന്‍പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുത്തു.

ഗള്‍ഫ് സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിച്ചു

ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്‍.വി.ജി ഉത്ഘാടനം ചെയ്തു

Penpiravi - A Review

Read a review of the KSSP's recently concluded Play Penpiravi. പരിഷത്ത് ജനുവരിയില് സംഘടിപ്പിച്ച പെണ്‍പിറവി നാടകയാത്ര സംബന്ധിച്ച ഒരു ആസ്വാദനം വായിക്കുക. http://bhavam-expressions.blogspot.com/2011/02/blog-post.html

സെന്‍സസ് - സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കരുത്

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത് - പരിഷത്

ശബ­രി­മല: ജന­ങ്ങ­ളോട് സത്യം പറ­യുക

ശബ­രി­മല: ജന­ങ്ങ­ളോട് സത്യം പറ­യുക

ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുണ്ടായ തീക്കിലും തിരക്കിലും പെട്ട് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. മരണപ്പെട്ടവരുടെ ബന്ധുജനങ്ങളുടെ ദുഖത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും പങ്ക് ചേരുന്നു. 

പരിഷത്ത് വീഡിയോ "മാനവും മനുഷ്യനും" യു ട്യുബില്‍ കാണാം.

പരിഷത്ത് വീഡിയോ "മാനവും മനുഷ്യനും" യു ട്യുബിലേക്ക് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നക്ഷത്രങ്ങള്‍ക്ക് എന്ത് പങ്കാണുള്ളത് ? ഗ്രഹണങ്ങളുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ , ഗ്രഹണത്തിന്റെ ശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  ആര്‍ വി ജി മാഷും പാപ്പുട്ടിമാഷും വസ്തുതകള്‍ വിശദീകരിക്കുന്നു. ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=Jk16rlrfOJE    

KSSP Wayanad District Confenence Ends

Parishath Wayanad District Sammelanam over at Pulpally.
 
Prof. K Pappootti inaugurated the Sammelanam by taking a class on the subject " Role of Science in Society". 
 
President K T Sreevalsan presided over the meeting. 
 
Sri M D Devassia Secretary presented the work report and Treasurer TP Santhosh presented the receipt and payment account. 
 
Smt N Santhakumari presented the Sangatana Rekha.
 
Sri PV Divakaran and PV Santhosh, the Nirvahaka samithi members attended the sammelanam and rendered necessary help/intervention.  
 
Sri Joji Koottummel took a class in the concluding session on ' Western Ghat Protection and Gadgil Committee recommendations'.
 
Both the inaugural and conclusion classes were attended by public also. 
 
The preliminary report of the study conducted by Pulpally Mekhala on the proposed controversial project of the irrigation department "Kadaman Thodu"  was released by Prof K Pappootty in the sammelanam. 
 
New office bearers are:
Pro K Balagopalan:  President
Sri N Sathyanandan:  Vice President
Sri K K Sureshkumar:  Vice President
Sri MD Devassia: Secretary
Sri M Devakumar:  Joint Secretary
Sri A K Shibu:  Joint Secretary

Smt. Magi Vincent :  Treasurer

പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് തുടങ്ങി

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉത്ഘാടനം ചെയ്തു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉത്ഘാടന ചടങ്ങില്‍ സ്വാഗതസംഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ടി.എം. വിജയന്‍ സ്വാഗതം ആശംസിച്ചു.  ബാലവേദി കൂട്ടുകാര്‍ സ്വാഗത ഗാനമാലപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രി. ടി. ദേവരാജന്‍, ശ്രീ. സി.പി. നാരായണന്‍ എം.പി എന്നിവര്‍ സംസാരിച്ചു. മൂനു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ 300 ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Syndicate content